കൊന്നു മുടിച്ചാലും ക്രിസ്ത്യാനിത്വം വളരും: ഡോ. തോമസ് എബ്രഹാം

കൊന്നു മുടിച്ചാലും ക്രിസ്ത്യാനിത്വം വളരും:  ഡോ. തോമസ് എബ്രഹാം
ദീപ്തി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ഭൂഗർഭ അറകളിലെ രക്തസാക്ഷികൾ എന്ന ഗ്രന്ഥം ഡോ.തോമസ് എബ്രഹാം പാസ്റ്റർ സാം കുമരകത്തിന് നൽകി പ്രകാശനം ചെയ്യുന്നു. ജാൻസി അച്ചൻകുഞ്ഞ്, മരുപ്പച്ച ചീഫ് എഡിറ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ, നീന എലിസബത്ത് തോമസ് എന്നിവർ സമീപം

കോട്ടയം: ഒന്നാം നൂറ്റാണ്ടു മുതൽ യേശുക്രിസ്തുവിനു വേണ്ടി ലക്ഷക്കണക്കിന് ആളുകൾ രക്തസാക്ഷിത്വം വഹിച്ചിട്ടുണ്ടെന്നും എത്രതന്നെ കൊന്നു മുടിച്ചാലും ക്രിസ്ത്യാനിത്വം വളരുമെന്നും ഡോ.തോമസ് എബ്രഹാം പറഞ്ഞു. ദീപ്തി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ‘ഭൂഗർഭ അറകളിലെ രക്തസാക്ഷികൾ’എന്ന ഗ്രന്ഥം പ്രകാശനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

യേശുക്രിസ്തുവിനുവേണ്ടി രക്തസാക്ഷിത്വം വഹിച്ച ധീരന്മാർ സഭയുടെ രാജകുമാരന്മാരാണ്.  അടുത്തയിടയിൽ അമേരിക്കയിൽ കൊല്ലപ്പെട്ട ചാർലി കിർക്ക് ആണ് രക്തസാക്ഷികളുടെ പട്ടികയിലെ അവസാനത്തെ ആൾ. അദ്ദേഹം പറഞ്ഞു.

സുവി.ജോസഫ് സാമുവേൽ ആണ് മലയാളത്തിലേക്ക് പുസ്തകം പരിഭാഷപ്പെടുത്തിയത്. പാസ്റ്റർ സാം കുമരകം പുസ്തകം ഏറ്റുവാങ്ങി. ‘ക്രിസ്ത്യാനിത്വം തേരോടിയ പാതയിലൂടെ നിരവധി പ്രാവശ്യം പഠനയാത്ര നടത്തിയിട്ടുണ്ട്. റോമിലെ കൊളോസിയവും കാറ്റകോംസും ക്രിസ്ത്യാനിത്വത്തിന്റെ ചരിത്ര സ്പന്ദനങ്ങളാണ്. പീഡനങ്ങൾക്ക് സഭയെ തോൽപ്പിക്കാനാവില്ല. ക്രിസ്ത്യാനിത്വം സംരക്ഷിക്കപ്പെട്ട ഗുഹകൾ ഇന്നും ആ സാക്ഷ്യം വിളിച്ചു പറയുന്നു’- പാസ്റ്റർ സാം കുമരകം പറഞ്ഞു.

പുസ്തകം ആവശ്യമുള്ളവർ : 9961720195