100-ദിവസത്തെ ലഹരി വിരുദ്ധ ജാഗ്രതാ പ്രചരണത്തിനു സമാപനം

100-ദിവസത്തെ ലഹരി വിരുദ്ധ ജാഗ്രതാ പ്രചരണത്തിനു  സമാപനം

കുമ്പനാട്: സംസ്ഥാന പി.വൈ.പി. എ യുടെ നേതൃത്വത്തിൽ ദി ബൈബിൾ വേർഡ്‌സ് -ന്റെ സഹകരണത്തിൽ നടത്തി വന്ന 100-ദിവസത്തെ ലഹരി വിരുദ്ധ ജാഗ്രതാ പ്രചരണത്തിനു അനുഗ്രഹ സമാപ്തി. ക്യാമ്പയിന്റെ സമാപനത്തിനോടനുബന്ധിച്ച്, ദി ബൈബിൾ വേർഡ്‌സിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശമടങ്ങിയ പുതിയ ട്രാക്ട് പ്രസിദ്ധീകരിച്ചു.

മലയാളം-ഇംഗ്ലീഷ് ബോധവൽക്കരണ സന്ദേശങ്ങളിലൂടെയും ബൈബിൾ അധിഷ്ഠിത ആത്മീയ സന്ദേശങ്ങളിലൂടെയും വഴി, ഈ ദൗത്യപരിപാടി നിരവധി വിദ്യാർത്ഥികളെയും യുവതി യുവാക്കളെയും ലഹരിമുക്ത ജീവിതത്തിലേക്ക് നയിക്കാൻ ശക്തമായ സ്വാധീനം ചെലുത്തി.

മാർച്ച് 23-ന്  “സ്വാതന്ത്ര്യം ലഹരിയിൽ അല്ല, അതിൽ നിന്ന് മോചിതരാകുന്നതിലാണ്” എന്ന ശക്തമായ സന്ദേശത്തോടെ ആരംഭിച്ച ഈ കാമ്പയനിൽ, ലഹരിയുടെ വഞ്ചനയും നാശഫലങ്ങളും തുറന്നുകാട്ടുന്ന 100 വ്യത്യസ്തമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചു.

പിവൈപിഎ യൂണിറ്റുകൾ, സ്കൂളുകൾ, പ്രാർത്ഥനാ ഗ്രൂപ്പുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെ ഈ സന്ദേശങ്ങൾ വ്യാപകമായി പങ്കുവെക്കപ്പെട്ടു.

ദി ബൈബിൾ വേർഡ്‌സിന്റെ നേതൃത്വത്തിൽ പിവൈപഎയുമായി സഹകരിച്ചു തയ്യാറാക്കിയ ലഘുലേഖ പാസ്റ്റർ ഐപിസി ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഷാജി ഡാനിയേൽ ഡൽഹി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജിന് നൽകി പ്രകാശനം ചെയ്തു. ബോധവത്കരണത്തിനും പരസ്യയോഗങ്ങൾക്കും അനുയോജ്യമായ വിധത്തിൽ, ഇൻസ്റ്റാഗ്രാം പോസ്റ്ററിന്റെ രൂപത്തിലാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്.

പുതിയ തലമുറയെ ആകർഷിക്കാൻ, ഇമോജികളും ആധുനിക വാചകശൈലികളും ഉൾപ്പെടുത്തി ആകർഷകമായിട്ടാണ് ട്രാക്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 

കേരളത്തിലെ സഭാ യുവജന സംഘടനകളുടെ ചരിത്രത്തിൽ ഇത്രയും വിപുലമായ രീതിയിൽ നടത്തപ്പെട്ട ക്യാമ്പയിൻആയിരുന്നു ഇത്. ദി ബൈബിൾ വേർഡ്‌സിന്റെ ഭാരവാഹികളായ ബ്രദർ രഞ്ജിത് ക്രൗൺ, ബ്രദർ സിബിൻ കെ. രാജൻ എന്നിവർ മീഡിയ ക്യാമ്പയിന് കേരള സ്റ്റേറ്റ് പിവൈപിഎ യുമായി ചേർന്ന് നേതൃത്വം നൽകി .

Advertisement