മിഡ്എയർ അന്തർദേശീയ പാസ്പോർട്ട് റാങ്കിംഗിൽ നില മെച്ചപ്പെടുത്തി ഇന്ത്യ: 59 രാജ്യങ്ങളിലേക്ക് മുൻകൂർ വിസാ കൂടാതെ പ്രവേശനം

മിഡ്എയർ അന്തർദേശീയ പാസ്പോർട്ട് റാങ്കിംഗിൽ നില മെച്ചപ്പെടുത്തി ഇന്ത്യ: 59 രാജ്യങ്ങളിലേക്ക് മുൻകൂർ വിസാ കൂടാതെ പ്രവേശനം

കെ.ജെ. ജോബ് വയനാട്

ന്യൂഡൽഹി: മിഡ്എയർ അന്തർദേശീയ പാസ്പോർട്ട് റാങ്കിംഗിൽ നില മെച്ചപ്പെടുത്തി ഇന്ത്യ.

85ാം സ്ഥാനത്ത് ആയിയിരുന്ന ഇന്ത്യൻ പാസ്പോർട്ട്  നില മെച്ചപ്പെടുത്തി 77-ാം സ്ഥാനത്ത് എത്തി. ഇപ്പോൾ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് മുൻകൂർ വിസ ഇല്ലാതെ 59 രാജ്യങ്ങളിൽ പ്രവേശനം ലഭിക്കും.  അങ്കോള, ഭൂട്ടാൻ, ഫിജി, ഡൊമിനിക്കൻ റിപ്പബ്ലിക്, ഹെയ്ത്തി, ഇറാൻ ഖത്തർ, സോമാലിയ ശ്രീലങ്ക, ടാൻസാനിയ, സിംബാവെ, കെനിയ, കസാക്കിസ്ഥാൻ, മലേഷ്യ, നേപ്പാൾ, ഫിലിപ്പീൻസ്, റുവാണ്ട, സെനഗൽ, തായ്‌ലാൻഡ് ബൊളീവിയ, കമ്പോഡിയ എത്യോപ്യ, ഇൻഡോനേഷ്യ, യോർദാൻ, മാൽദീവ്സ്, മ്യാന്മാർ, ലാവോസ് തുടങ്ങി 59 രാജ്യങ്ങളിലാണ് മുൻകൂർ വിസാ കൂടാതെ പ്രവേശിക്കാനാവുക.

സിംഗപ്പൂർ പാസ്പോർട്ട് ഒന്നാംസ്ഥാനത്തും (193 രാജ്യങ്ങൾ), ജപ്പാൻ ദക്ഷിണ കൊറിയ രണ്ടാം സ്ഥാനത്തും  (190) മൂന്നാമത് ഡെന്മാർക്ക് (189) നാലാമത് ഓസ്ട്രിയ (188) യു.കെ. യും യു.എസും ആറും പത്തും സ്ഥാനങ്ങളിൽ ഉണ്ട്.  റാങ്കിങ്ങിൽ ഏറ്റവും പിന്നിലുള്ളത് അഫ്ഗാനിസ്ഥാനാണ്

Advertisement