സ്വപ്‍ന പദ്ധതിയ്ക്ക് പാര; വെബ്‌പോർട്ടൽ അവതാളത്തിൽ; ഐപിസി കേരള സ്റ്റേറ്റിന് സഭകളുടെ പിന്തുണ

സ്വപ്‍ന പദ്ധതിയ്ക്ക് പാര; വെബ്‌പോർട്ടൽ അവതാളത്തിൽ; ഐപിസി കേരള സ്റ്റേറ്റിന് സഭകളുടെ പിന്തുണ
പി.എം. ഫിലിപ്പ്, ജെയിംസ് ജോർജ്, പാസ്റ്റർമാരായ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, കെ.സി. തോമസ്, എബ്രഹാം ജോർജ്, രാജു ആനിക്കാട് എന്നിവർ പത്രസമ്മേളനത്തിൽ

നിർമാണം പാതിയിലായ ഐപിസി കേരള സ്റ്റേറ്റ് ഹൗസിങ് പ്രൊജക്റ്റ്  

തിരുവല്ല: ഐപിസി കേരള സ്‌റ്റേറ്റിന്റെ സ്വപ്‌നപദ്ധതിയായ പത്തനാപുരത്തെ ഹൗസിംഗ് പ്രോജക്ട് നിർമാണ പ്രവർത്തനങ്ങളും വെബ് പോർട്ടലിന്റെ പ്രവർത്തനങ്ങളും അനിശ്ചിതത്തിൽ. ത്വരിതവേഗത്തിൽ പണി നടന്നുവന്ന പദ്ധതിക്കു വേണ്ട പണം ബാങ്ക് അക്കൗണ്ടിൽ നിന്നും എടുക്കാനാവാത്ത സ്ഥിതിയിലാണ് ഹൗസിംഗ് പ്രോജക്റ്റ് സ്തംഭനാവസ്ഥയിലായത്. ചില സാങ്കേതിക കാരണങ്ങൾ ഉന്നയിച്ച് ഐപിസി ജനറൽ നേതൃത്വം ബാങ്കുകൾക്ക് നൽകിയ കത്ത് പ്രകാരം ഐപിസി കേരള സ്റ്റേറ്റിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്‌തതിനാലാണ് പണം പിൻവലിക്കാനാവാതെ പ്രതിസന്ധിയിലായത്. 

ഇതുമൂലം ഭവനരഹിതരായ 12 പാസ്റ്റർമാരുടെ സ്വപ്നവുമാണ് തല്ലിത്തകർത്തതെന്ന് ഐപിസി കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ്സ് തിരുവല്ലയിൽ വിളിച്ച പത്രസമ്മേള നത്തിൽ ആരോപിച്ചു. 

പത്രസമ്മേളനത്തിൽ ഭാരവാഹികളായ പാസ്റ്റർ കെ.സി.തോമസ്, പാസ്റ്റർ എബ്രഹാം ജോർജ്, പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, പാസ്റ്റർ രാജു ആനിക്കാട്, ജെയിംസ് ജോർജ് വേങ്ങൂർ, പി.എം. ഫിലിപ്പ് എന്നിവർ സംസാരിച്ചു.

തലചായ്ക്കാൻ ഒരു ഇടമോ ഒരു തുണ്ട് ഭൂമിയോ ഇല്ലാത്ത ശുശ്രൂഷയിൽ നിന്നും വിരമിച്ച പാസ്റ്റർമാർക്ക് ഒരു തണലായി മാറാൻ വേണ്ടിയാണ് സ്റ്റേറ്റ് കൗൺസിൽ ഈ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.

ഐപിസി കേരള സ്‌റ്റേറ്റ് ട്രഷറർ പി.എം. ഫിലിപ്പും കുടുംബവും സൗജന്യമായി നൽ കിയ 20 സെന്റ് സ്ഥലത്താണ് പദ്ധതി പുരോ ഗമിച്ചുവരുന്നത്. ഭൂമിയുടെ രജിസ്ട്രേഷൻ, പോക്കുവരവ്, നികുതി എന്നിവയെല്ലാം തന്നെ ഐപിസി കേരള സ്‌റ്റേറ്റിൻ്റെ പേരിൽ 2024-ൽ പൂർത്തിയാക്കി.

പണിയുടെ കരാർ ടെൻഡർ ഒരു പ്രമുഖ പത്രത്തിൽ പരസ്യം ചെയ്ത്‌ത്‌ സുതാര്യമായ രീതിയിൽ കൗൺസിൽ നിന്ന് തിരഞ്ഞെടു ക്കപ്പെട്ട ഒരു സമിതിയുടെ നേതൃത്വത്തിൽ ക്ഷണിക്കുകയും കൗൺസിലിന്റെ ഏകക ണമായ തീരുമാനപ്രകാരം ടെൻഡർ ഉറ പ്പിച്ച് പണികൾ ആരംഭിക്കുകയും ചെയ്‌തു.

ഈ ഭരണസമിതിയുടെ കാലാവധി തീ രുന്നതിന് മുമ്പ് നിർമ്മാണം പൂർത്തീകരിച്ച് ദൈവദാസൻമാർക്ക് ഭവനങ്ങൾ നൽകണമെ ന്നാണ് ആഗ്രഹമെന്നും എന്നാൽ ജനറലിന്റെ അനാവശ്യമായ നടപടികൾ മൂലം സ്റ്റേറ്റിൻ്റെ പ്രവർത്തനങ്ങൾ സ്‌തംഭിച്ചിരികയാണെന്നും ഭാരവാഹികൾ പറഞ്ഞു.

നിർമാണത്തിനായി മേടിച്ച ബിൽഡിംഗ് മെറ്റീരിയൽസ് നശിക്കുന്നതായും, നിർമാണ ചെലവ് വർധിക്കുന്നതിനാലും എത്രയും വേഗത്തിൽ സ്റ്റേറ്റിന്റെ അക്കൗണ്ട് മരവിപ്പിച്ചത് മാറ്റിതരണമെന്നു അപേക്ഷിച്ച് സ്റ്റേറ്റ് കൗൺസിൽ ഏകകണ്ഠമായി ജനറൽ കൗൺസിലിന് കത്ത് നല്കിയിരുന്നുയെന്നും നാളിതുവരെ യാതൊരു നടപടിയും ഉണ്ടായില്ലയെന്നും ഭാരവാഹികൾ പറഞ്ഞു. 

യാഥാർഥ്യം ഇതായിരിക്കെ സമൂഹമാ ധ്യമങ്ങളിലൂടെ സ്‌റ്റേറ്റ് കൗൺസിലിനും ഭാരവാഹികൾക്കും ഓഫീസിനുമെതിരെ വ്യാജ പ്രചരണങ്ങൾ നടക്കുന്നതായും വി ശ്വാസികൾ സത്യം മനസിലാക്കണമെന്നും രേഖകൾ നിരത്തി ഭാരവാഹികൾ പറഞ്ഞു. 

കേരള സ്റ്റേറ്റ് കൗൺസിലിന്റെ ഏകകണ്ഠമായ തീരുമാനപ്രകാരം സ്റ്റേറ്റ് ഓഫീസിലെ മാനേജർ തസ്‌തിക നിർത്തലാക്കിയതോടെ ഏറെ ശ്രദ്ധേയമായ ഐപിസിയുടെ വെബ് പോർട്ടൽ സംവിധാനവും അവതാളത്തിലായി.

ഓഫീസ് മാനേജരുടെ നിരുത്തരവാദപരമായ പ്രവർത്തനങ്ങളാലും എക്സിക്യൂട്ടീ വിന്റെയും കൗൺസിലിന്റെയും തീരുമാന ങ്ങൾ നടപ്പിലാക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചതിനാലുമാണ് മാനേജർ തസ്തിക നിർത്തലാക്കേണ്ട സാഹചര്യം സംജാതമായതെന്ന് ഭാരവാഹികൾ പറഞ്ഞു.

40 ലക്ഷത്തിൽപ്പരം രൂപ ചെലവഴിച്ചു രൂപകൽപ്പന ചെയ്‌ത വെബ് പോർട്ടലിന്റെ പാസ്‌വേർഡോ മറ്റ് ലോഗിൻ വിവരങ്ങളോ തൻ്റെ കൈവശമുള്ള രേഖകളോ ലാപ്ടോപ് ഉൾപ്പെടെയുള്ള വസ്‌തുക്കളോ ഭാരവാഹികൾ ആവശ്യപ്പെട്ടിട്ടും ഹാജരാക്കിയിട്ടില്ലെന്നും, ഭരണസമിതി ചുമതലയേറ്റ നാൾ മുതൽ പാ സ്‌വേർഡുകൾ എക്‌സിക്യൂട്ടീവിന് കൈമാറ ണമെന്ന് ആവശ്യപ്പെട്ടിട്ടും മാനേജർ നൽകി യില്ലയെന്നും എക്‌സിക്യൂട്ടീവ്‌സ് പറഞ്ഞു.

സോഷ്യൽ വെൽഫെയർ ബോർഡിന്റെ നേതൃത്വത്തിൽ വൺറുപ്പി ചലഞ്ച് പദ്ധതി യിലൂടെ നടന്നുവരുന്ന നിരവധി പ്രവർത്ത നങ്ങളും താളം തെറ്റി. ശുശ്രൂഷകന്മാരുടെ വിധവകൾക്കുള്ള മാസപെൻഷൻ, വിദ്യാഭ്യാ സസഹായം, ചികിത്സാസഹായം, ഡയാലിസ് രോഗികൾക്കുള്ള സഹായം, സ്വയംതൊഴിൽ കണ്ടെത്താനുള്ള സഹാ യങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളും കേരള ത്തിൽ നൂറുകണക്കിന് വിശ്വാസികൾക്കും ശുശ്രൂഷകന്മാർക്കും പ്രയോജനകരമാണ ന്നും ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ ദി വസം സോഷ്യൽ വെൽഫെയർ ബോർഡ് മീറ്റിംഗ് കൂടി പദ്ധതി സഹായങ്ങൾ പുനഃ ക്രമീകരിച്ചിട്ടുണ്ട്.

Advertisement