ട്രൂലൈറ്റ് ഫോർ ഏഷ്യ ബിബിളിക്കൽ സെമിനാരി: ഗ്രാഡുവേഷൻ നടന്നു
കൊട്ടാരക്കര: വേങ്ങൂർ ട്രൂലൈറ്റ് ഫോർ ഏഷ്യ ബിബിളിക്കൽ സെമിനാരിയുടെ 14 മത് ഗ്രാഡുവേഷൻ ഫെബ്രുവരി 5 ന് ഡോ.വി.എം.ജേക്കബിന്റെ അധ്യക്ഷതയിൽ നടന്നു. റവ.സാം ജോർജ്, റവ.ഡോ.ബാബു തോമസ്, റവ. ഷാജി ഡാനിയേൽ എന്നിവർ പ്രസംഗിച്ചു. പ്രസിഡന്റ് റവ.ഡോ.സാമുവൽ കുഞ്ഞുമോൻ മുഖ്യസന്ദേശം നൽകി.
70 വിദ്യാർത്ഥികൾക്ക് ബിരുദ ദാനം നൽകി. പ്രിൻസിപ്പൽ റവ :ജെറിൻ റോബർട്ട് ഓൺലൈൻ, ഓഫ്ലൈൻ കോഴ്സുകളായ M.Th, B.Th, M.Div, D.Mim എന്നി കോഴ്സുകളെ പറ്റി വിശദീകരണം നടത്തി. ഈ വർഷം മുതൽ M.th മലയാളം മീഡിയത്തിലും ആരംഭിക്കും.
പാസ്റ്റേഴ്സ് കോൺഫ്രൻസിൽ ജോൺസൻ തോമസ്, കെ.പി.തോമസ് എന്നിവർ നേതൃത്വം നൽകി. എഡിസൺ തോമസ് സ്വാഗതവും റോഷൻ. ടി. ജോസഫ് നന്ദിയും പറഞ്ഞു.
Advt




