ദൈവജനം പെന്തെക്കോസ്തിന്റെ ആദ്യകാല അനുഭവങ്ങളിലേക്ക് മടങ്ങി വരണം: ഡോ. കെ.ജെ. മാത്യു

ദൈവജനം പെന്തെക്കോസ്തിന്റെ ആദ്യകാല അനുഭവങ്ങളിലേക്ക് മടങ്ങി വരണം: ഡോ. കെ.ജെ. മാത്യു

പിസിഐ കോഴിക്കോട് ജില്ല സമ്മേളനവും ആദരിക്കലും 

വാർത്ത: വി.വി. ഏബ്രാഹം

കോഴിക്കോട് : ദൈവജനം പെന്തെക്കോസ്തിന്റെ ആദ്യകാല അനുഭവങ്ങളിലേക്ക് മടങ്ങി വരണമെന്ന് സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി റവ. ഡോ. കെ.ജെ. മാത്യു പറഞ്ഞു. പെന്തെക്കോസ്തൽ 
കൗൺസിൽ ഓഫ് ഇന്ത്യയുടെ കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ മുഖ്യ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ജില്ലാ പ്രസിഡന്റ് പാസ്റ്റർ എം.എം.  മാത്യു അധ്യക്ഷത വഹിച്ചു. പിസിഐ കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ നോബിൾ പി. തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. 

കർത്തൃവേലയിൽ 50 വർഷം പിന്നിട്ട പാസ്റ്റർമാരായ ഡോ. വി.റ്റി. എബ്രഹാം,  ബാബു എബ്രഹാം, ടി.സി. വർഗീസ്, പി.ഡി. ജോൺ, പി.ജെ. സാമുവൽ, സി.ജെ. എബ്രഹാം  എന്നിവരെ  മെമെന്റോ നൽകി ആദരിച്ചു.

മലബാറിന്റെ സുവിശേഷീകരണത്തിനായി ലഭിച്ച വാഹനം അസംബ്ലിസ് ഓഫ് ഗോഡ് 
 മലബാർ ഡിസ്ട്രിക്ട് സൂപ്രണ്ട്  ഡോ. വി.റ്റി.  എബ്രഹാം പ്രാർത്ഥിച്ച് സമർപ്പണം നടത്തി.
 പാസ്റ്റർമാരായ ബാബു എബ്രഹാം (രക്ഷാധികാരി ), കെ.സി. സൈമൺ (ജില്ല വർക്കിങ്ങ് പ്രസിഡന്റ് ), ജെയിംസ് ജോൺ,
ജെയിംസ് അലക്സാണ്ടർ  (വൈസ് പ്രസിഡന്റ്മാർ ) തുടങ്ങിയവർ വിവിധ സെക്ഷനുകൾ ലീഡ് ചെയ്തു.  സെക്രട്ടറി പാസ്റ്റർ പി.റ്റി. തോമസ് സ്വാഗതവും  ട്രഷറർ ജെയ്പോൾ നന്ദിയും രേഖപ്പെടുത്തി.