അക്ഷരങ്ങളെ ആഴമായി സ്നേഹിച്ച പഞ്ഞിക്കാട്ടിൽ അച്ചായൻ

അക്ഷരങ്ങളെ ആഴമായി സ്നേഹിച്ച പഞ്ഞിക്കാട്ടിൽ അച്ചായൻ

അക്ഷരങ്ങളെ ആഴമായി സ്നേഹിച്ച പഞ്ഞിക്കാട്ടിൽ അച്ചായൻ

നിര്യാതനായ എഴുത്തുകാരൻ തോമസ് പഞ്ഞിക്കാട്ടിലിനെ സഹപ്രവർത്തകൻ ഷിബു മുള്ളംകാട്ടിൽ അനുസ്മരിക്കുന്നു

നാല് പതിറ്റാണ്ടിലേറെ പ്രവാസ ജീവിതം നയിച്ചിട്ടും മലയാള ഭാഷയെയും സംസ്കാരത്തെയും വിസ്മരിക്കാതെ, ഹൃദയത്തോട് ചേർത്തു വെച്ച പ്രതിഭാധനനായ എഴുത്തുകാരൻ ആയിരുന്നു
റ്റി പി തോമസ് പഞ്ഞിക്കാട്ടിൽ. ഷാർജ റോളയിലെ 'ബുർജ് 2000' കെട്ടിടത്തിൽ ദീർഘ വർഷങ്ങൾ പ്രവർത്തിച്ചിരുന്ന 'ആൽഫ ടൈപ്പിംഗ് സെന്റർ' എന്ന സ്ഥാപനം ഞങ്ങൾക്ക് വിസ്മരിക്കാൻ കഴിയില്ല. എത്രയോ സാഹിത്യ സൃഷ്ടികൾക്കു ജീവൻ പകർന്ന സ്ഥാപനമാണിത്. അക്ഷര തെറ്റില്ലാതെ, വ്യാകരണ പിശകില്ലാതെ മലയാളം ടൈപ്പ് ചെയ്യുന്ന പഞ്ഞിക്കാട്ടിൽ അച്ചായൻ അറബി ഭാഷയിലും മികച്ച പ്രാവീണ്യം നേടിയിരുന്നു. 

2004 വർഷത്തിൽ
ഗൾഫ് മലയാളി ക്രിസ്ത്യൻ റൈറ്റേഴ്‌സ് ഫോറത്തിന്റെ രൂപീകരണം മുതൽ ഒരുമിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞത് ഒളി മങ്ങാത്ത ഓർമ്മയാണ്. തോമസ് അച്ചായൻ ദീർഘ വർഷങ്ങൾ  റൈറ്റേഴ്സ് ഫോറത്തിൻ്റെ പ്രസിഡൻ്റായും എനിക്ക് ജനറൽ സെക്രട്ടറിയായും ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞത് നന്ദിയോടെ സ്മരിക്കുന്നു. പഞ്ഞികാട്ടിൽ - മുള്ളംകാട്ടിൽ പേരിലെ സമാനതകളെ ആളുകൾ എടുത്തു പറയുമായിരുന്നു.
ഫോറത്തിന്റെ നിരവധി പ്രവർത്തന പരിപാടികൾക്ക് അറേബ്യൻ നാട് സാക്ഷ്യം വഹിച്ചപ്പോൾ അതിന്റെ അമരക്കാരനായി പഞ്ഞിക്കാട്ടിൽ അച്ചായൻ ഉണ്ടായിരുന്നു.  ഒറീസയിൽ ചുട്ടെരിക്കപ്പെട്ട ഗ്രഹാം സ്റ്റെയിൻസിൻ്റെ വിധവ ഗ്ലാഡിസ് സ്റ്റെയിൻസിനെ 2008 ൽ ഷാർജയിൽ കൊണ്ടുവന്ന ചരിത്ര നേട്ടം അതിലൊന്നാണ്!

പ്രാസഭംഗിയാർന്ന കവിതകളിലൂടെ ഹൃദയങ്ങളെ സ്പർശിച്ച റ്റി പി തോമസിൻ്റെ ശ്രദ്ധേയമായ കവിതാസമാഹാരമാണ്   'പ്രബോധനം. ഈ ഗ്രന്ഥത്തിൻ്റെ ആയിരകണക്കിന് കോപ്പികൾ സൗജന്യമായി വിതരണം ചെയ്തു.
 അർത്ഥസംപുഷ്ടമായ നൂറുകണക്കിന് കവിതകൾ തോമസ് പഞ്ഞിക്കാട്ടിൽ
രചിച്ചു. അത് മനോഹരമായി ആലപിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. ലാളിത്യവും ആത്മാർത്ഥതയും നിറഞ്ഞ വാക്കുകളും വരികളും വായനക്കാരുടെ മനസ്സിൽ സ്ഥിരമായ ഇടം നേടി. ജീവിതത്തിലും അതേ ലാളിത്യവും വിനയവും കാത്തുസൂക്ഷിച്ച പഞ്ഞിക്കാട്ടിൽ അച്ചായൻ ഇനി ഓർമ്മകളിൽ നിറഞ്ഞുനിൽക്കും.

ചില വർഷങ്ങൾക്ക് മുൻപ് വിശ്രമ ജീവിതത്തിനായി അദ്ദേഹം നാട്ടിലേക്ക് മടങ്ങിയിരുന്നു. തിരുവനന്തപുരം നാലാംഞ്ചിറയിലെ വീട്ടിൽ ആയിരുന്നു താമസം. റാന്നി അയിരൂർ സ്വദേശിയായ തോമസ് അച്ചായൻ്റെ മാതൃസഭ ഐപിസി സീയോൻ വെള്ളിയറയാണ്.
സംസ്കാരം മെയ് 27 നു തിരുവനന്തപുരം ജയോത്സവം ഐപിസി സെമിത്തേരിയിൽ നടക്കും.

പ്രിയപ്പെട്ട പഞ്ഞിക്കാട്ടിൽ അച്ചായന് പ്രത്യാശയോടെ വിട!

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement