ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് വൈ.പി.ഇ ടാലന്റ് ടെസ്റ്റ് 2026 അനുഗ്രഹീത സമാപ്തി


ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് വൈ.പി.ഇ ടാലന്റ് ടെസ്റ്റ് 2026 അനുഗ്രഹീത സമാപ്തി
ad
ad
ad

എറണാകുളം സോണൽ ചാമ്പ്യന്മാർ

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് വൈ.പി.ഇയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 2026-ലെ സംസ്ഥാന ടാലന്റ് ടെസ്റ്റ് അനുഗ്രഹീതമായി സമാപിച്ചു. വിവിധ വിഭാഗങ്ങളിലായി 700-ലധികം മത്സരാർത്ഥികൾ പങ്കെടുത്തു.

വൈ.പി.ഇ സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ റോയ് പി. ജോർജ് അധ്യക്ഷത വഹിച്ച സമ്മേളനം ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി  സജു സണ്ണി സ്വാഗതം ആശംസിച്ചു. ബിലീവേഴ്‌സ് ബോർഡ് സെക്രട്ടറി ജോസഫ് മറ്റത്തുകാല, കൗൺസിൽ സെക്രട്ടറി പാസ്റ്റർ ഷാജി എം. സ്കറിയ, ലിറ്ററേച്ചർ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ പാസ്റ്റർ മാത്യു ബേബി, സൺഡേ സ്കൂൾ പ്രസിഡന്റ് പാസ്റ്റർ സജി എബ്രഹാം, പാസ്റ്റർ ഷിജു മത്തായി, ഫീൽഡ് ഡയറക്ടർ പാസ്റ്റർ വൈ. മോനി, പാസ്റ്റേഴ്‌സ് വെൽഫെയർ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ പാസ്റ്റർ പി. എ. ജെറാൾഡ്, സംസ്ഥാന ബിലീവേഴ്‌സ് ബോർഡ് ജോയിന്റ് സെക്രട്ടറി അജി കുളങ്ങര തുടങ്ങിയവർ ആശംസകൾ അറിയിച്ചു. സമാപന സമ്മേളനത്തിൽ അസിസ്റ്റന്റ് ഓവർസിയർ ഡോ. ഷിബു കെ. മാത്യു സന്ദേശം നൽകി.

മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി എറണാകുളം സോണൽ ഒന്നാം സ്ഥാനവും കൊട്ടാരക്കര സോണൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ആലുവ സെന്റർ മികച്ച സെന്ററായും എറണാകുളം ഫെയ്ത്ത് സിറ്റി സഭ മികച്ച സഭയായും തിരഞ്ഞെടുക്കപ്പെട്ടു. എറണാകുളം ആലുവ ഫെയ്ത്ത് സിറ്റി സഭാംഗം കെസിയ സജിയും കൊല്ലം കുണ്ടറ ചർച്ച് അംഗം സുനില ജോണും വ്യക്തിഗത ചാമ്പ്യന്മാരായി.

സംസ്ഥാന ടാലന്റ് ടെസ്റ്റ് കൺവീനർ ജസ്റ്റിൻ വി. സാമുവൽ പരിപാടികൾക്ക് നേതൃത്വം നൽകി. പാസ്റ്റർ വൈ. ജോബി കൃതജ്ഞത അറിയിച്ചു.

യുവജനങ്ങളുടെ സർഗാത്മക കഴിവുകൾക്കും ആത്മീയ വളർച്ചയ്ക്കും പ്രചോദനമേകിയ ടാലന്റ് ടെസ്റ്റ്, പങ്കെടുത്തവരിൽ പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനും സഭയുടെ യുവജന ശുശ്രൂഷയ്ക്ക് കൂടുതൽ ഉണർവ് പകരുന്നതിനും വഴിയൊരുക്കിയ അനുഗ്രഹീത സംഗമമായി.

Advertisement