പ്രൊഫ. ടി.സി. കോശി: എളിയവരെ ആദരിച്ച ദൈവഭക്തൻ

പ്രൊഫ. ടി.സി. കോശി: എളിയവരെ ആദരിച്ച ദൈവഭക്തൻ

പ്രൊഫ. ടി.സി. കോശി: എളിയവരെ ആദരിച്ച ദൈവഭക്തൻ

പാസ്റ്റർ ബാബു ചെറിയാൻ അനുസ്മരിക്കുന്നു

"എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ " ഈ വചനമാണ് കോശി സാറിന്റെ വേർപാടിനോടുള്ള ബന്ധത്തിൽ എന്റെ ഓർമ്മയിൽ വരുന്നത്. അക്കാലത്ത് പെന്തക്കോസ്തു സഭകളിൽ ഉന്നത വിദ്യഭ്യാസം  ഉള്ളവർ തുലോം കുറവായിരുന്നു.

വിശേഷാൽ നമ്മുടെ സഭയിൽ ഒരു പ്രൊഫസർ എന്നു പറയുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമായ സംഗതി ആയിരുന്നു. പ്രിയപ്പെട്ട കോശി സാറും, സാറിന്റെ സഹോദരൻ ടി.സി മാത്യു സാറും അനുഗ്രഹീക്കപ്പെട്ട രണ്ടു കോളേജ് അധ്യാപകരായിരുന്നു. ആ കുടുംബത്തിലെ മറ്റൊരു സഹോദരൻ ഡോക്ടർ ഇട്ടി സാർ... ഈ കുടുംബം അക്കാലത്തു വിദ്യാസമ്പന്നരും അതോടൊപ്പം സൗമ്യരും ആയിരുന്നു. 

സുവിശേഷകരായ ഞങ്ങളെ വളരെ ബഹുമാനത്തോടു കൂടിയാണ് കോശി സാറും ഭാര്യയും ഭവനത്തിൽ കൈക്കൊള്ളുകയും ഭക്ഷണം ഒരുക്കി സ്വീകരിച്ചിട്ടുള്ളതും. ഏതു ചെറിയവരെയും ഏതു സാധാരണക്കാരനേയും അതീവ ബഹുമാനത്തോടുകൂടി ആദരിക്കുന്നത്. ഈ ഒരു മനോഭാവം  ഫിലിപ്യർ2:5 ൽ കാണുന്ന ക്രിസ്തു യേശുവിൽ ഉള്ള അതെ മനോഭാവം അല്ലാതെ മറ്റെന്താകുന്നു?

പലപ്പോഴും കല്ലിശേരിയിലെ വീട്ടിൽ കയറുകയും പ്രിയ സാറിന്റെയും ആന്റിയുടെയും സ്നേഹവും കരുതലും ഞങ്ങൾ നേരിട്ടു അനുഭവിച്ചിട്ടുണ്ട്. ഈ കുടുംബം ദൈവസഭക്കു വേണ്ടി ചെയ്തിട്ടുള്ള സേവനങ്ങളെ എക്കാലവും സഭ ഓർക്കും. അഥവാ മനുഷ്യർ മറന്നാലും സ്വർഗ്ഗം അതു രേഖപ്പെടുത്തി അമർത്തി കുലുക്കി കവിയുന്നൊരു പ്രതിഫലം നൽകുമെന്നതിന് രണ്ടു പക്ഷമില്ല.

കോശി സാറിന്റെ ഇളയ മകൻ സിസിൽ ഞങ്ങളുടെ പിറവം സഭയിൽ നിന്നാണ് വിവാഹം ചെയ്തിരിക്കുന്നത്. സിസിൽ തികഞ്ഞ ഭക്തനും  മാതൃകയുള്ള ആത്മീയനുമാണ്.

തന്റെ വിവാഹ സമയത്ത് ശുശ്രുഷയുടെ മധ്യേ വസ്ത്രം മാറുക, കേക്ക് മുറിക്കുക തുടങ്ങിയുള്ള ആചാരങ്ങളെ വേണ്ടായെന്ന് നിർബന്ധം പിടിച്ച ഒരു മാതൃകയുള്ള ഒരു ചെറുപ്പക്കാരനെ ഞാൻ ഇന്ന് എന്നതു പോലെ ഓർക്കുന്നു . പിറവത്തെ മാഞ്ഞാമറ്റത്തിലെ ഭവനം യാക്കോബായ സഭയിലെ സജീവ കുടുംബമാണ് .ആ കുടുംബത്തിലെ രണ്ടു പെൺകുട്ടികൾ കുവൈറ്റിൽ വെച്ച് വിശ്വാസത്തിൽ വരികയും അവർ രണ്ടു പേരും നാട്ടിൽ പിറവം സഭയോട് ബന്ധപ്പെട്ടു ആത്മീയ ബന്ധം തുടരുകയും ചെയ്തിരുന്നു . അക്കാലത്തു കോശി സാറും ഞാനുമായി കുവൈറ്റിൽ വെച്ച് കാണുകയും തന്റെ മകന് ഒരു വിവാഹാലോചന വേണമെന്ന് എന്നോട് ആവശ്യപ്പെടുകയും ചെയ്തപ്പോൾ ഞാൻ ഈ പെൺകുട്ടിയുടെ കാര്യം പറഞ്ഞു.
വിശ്വാസത്തിൽ ഏകയായി വന്ന ഈ പെൺകുട്ടിയെ കുറിച്ചു ഞാൻ ചോദിച്ചപ്പോൾ കോശി സാർ പറഞ്ഞത് 'അങ്ങെനെയുള്ളവരെ അല്ലെ നാം സ്നേഹിക്കേണ്ടത്? കരുതേണ്ടത്?' എന്ന് പറഞ്ഞതും ഞാനോർക്കുന്നു. പിന്നെത്തേതിൽ മാഞ്ഞാമറ്റത്തിലെ കുര്യൻ ചേട്ടനും കുടുംബവും ഞങ്ങളോട് പറഞ്ഞിട്ടുണ്ട് എത്ര അനുഗ്രഹിക്കപ്പെട്ട ഒരു ഭവനമാണ് കോശി സാറിന്റെ ഭവനം, ഈ ബന്ധുത ഞങ്ങൾക്കൊരു അനുഗ്രഹമാണ്.

മാതൃകയുള്ള ജീവിതം നയിച്ച കോശി സാറിന്റെ ഓർമ്മയുടെ മുമ്പിൽ  ഞാൻ തലകുനിക്കുന്നു. പ്രിയപ്പെട്ട കോശി സാർ ഒരു നല്ല മാതൃക അദ്ധ്യാപകൻ എന്ന നിലയിൽ നമ്മുടെ സമൂഹത്തിനും ദൈവസഭക്കും സേവനം ചെയ്തിട്ടുണ്ട്. അടുത്ത തലമുറയെ ഓർത്തുകൊണ്ട് സൺ‌ഡേ സ്കൂളിന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹം തന്നാലാവോളം പരമാവതി  അധ്വാനിച്ചിട്ടുണ്ട്. നമ്മുടെ സൺ‌ഡേ സ്കൂൾ പാഠപുസ്തകത്തിൽ തന്റെ സംഭാവനകളുണ്ട് .

വിവിധ നിലകളിൽ ഇന്ത്യൻ പെന്തക്കോസ്തു ദൈവസഭയ്ക്കു സേവനം ചെയ്തു കർത്താവിനെ പ്രസാദിപ്പിക്കുവാൻ, അർഹിച്ച ആഗ്രഹിച്ച സ്ഥാനമാനങ്ങളുടെയും പദവികളുടെയും പിന്നാലെ അലഞ്ഞുലയാതെ തന്റെ ദൈവത്തോടുള്ള ബഹുമാനവും സ്നേഹവും നിലർത്തികൊണ്ട് ജീവിതാന്ത്യംവരെയും മാതൃകാ ജീവിതം കാഴ്ചവെച്ച കോശി സാറിനെ ഓർത്ത് ഞാൻ ദൈവത്തെ സ്തുതിക്കുന്നു.

വാർദ്ധിക്യത്തിൽ  സ്വന്തം കാര്യങ്ങൾപ്പോലും തനിയെ ചെയ്യാൻ സാധിക്കാത്ത സമയത്തു പ്രിയ മകൻ സിസിൽ, സാറിനെയും കുടുംബത്തെയും അമേരിക്കയിലേക്ക് കൊണ്ടുപോയി. ഒരു മകൻ എന്ന നിലയിൽ ഏറ്റവും  മാന്യമായി മനോഹരമായി മാതാപിതാക്കളെ ശുശ്രുഷിക്കുന്ന സിസിലിനെയും തനിക്കു തുണയായി കൊടുത്ത പ്രിയ സീന സഹോദരിയെയും ഞങ്ങൾ അഭിനന്ദിക്കുന്നു.

വാർദ്ധക്യത്തിലെത്തിയ മാതാപിതാക്കളെ അവഗണിക്കയും അപമാനിക്കയും ഉപേക്ഷിക്കയും ചെയുന്ന ഈ തലമുറയിൽ അമേരിക്ക പോലെയുള്ള ഒരു രാജ്യത്തു വൃദ്ധരായ മാതാ പിതാക്കളെ അവഗണിക്കാത്ത മക്കളുണ്ടെന്നു ഈ കുടുംബം തെളിയിച്ചിരിക്കുന്നു. ദുഃഖത്തിലിരിക്കുന്ന പ്രിയപെട്ടവരെ വിശേഷാൽ പ്രിയ ആന്റിയെ ദൈവം ആശ്വസിപ്പിക്കട്ടെ .

Advt.

ആവശ്യമുണ്ട്

വീട്ടിൽ താമസിച്ച് ഒന്നരയും നാലും വയസുള്ള കുഞ്ഞുങ്ങളെ നോക്കുന്നതിന് ജോലിക്കാരിയെ ആവശ്യമുണ്ട്. ശമ്പളം: 20000 രൂപ. 

ഫോൺ:  99612 21377

Advt.