ശാരോൻ ഫെലോഷിപ് ചർച്ച് നോർത്ത് സെൻട്രൽ റീജിയൻ പാസ്റ്റേഴ്സ് കോൺഫ്രൻസ് സമാപിച്ചു
വാർത്ത: പാസ്റ്റർ ടി. റോയി ഭോപ്പാൽ
നാഗ്പൂർ: ശാരോൻ ഫെലോഷിപ്പ് ചർച്ച് നോർത്ത് - സെൻട്രൽ റീജിയൻ പാസ്റ്റേഴ്സ് കോൺഫ്രൻസ് സമാപിച്ചു. നവംബർ 11-മുതൽ 13 വരെ നാഗ്പൂർ മിഷൻ ഇന്ത്യ സെന്ററിൽ നടന്നു.
കോ-ഓഡിനേറ്റർ പാസ്റ്റർ വൈ. യോഹന്നാന്റെ പ്രാർത്ഥനയോടെ കോൺഫറൻസ് ആരംഭിച്ചു. സോണൽ ഡയറക്ടർ പാസ്റ്റർ എബ്രഹാം ദാനിയേൽ ഉത്ഘാടനം നിർവഹിച്ചു.
പാസ്റ്റർമാരായ എബ്രഹാം ജോസഫ്, റ്റിങ്കു തോംസൺ, സാം തോമസ് ,സുധീർ കുറുപ്പ് റോയി ചെറിയാൻ, ബാബു സാമൂവേൽ, ഷിബു തോമസ് വിവിധ സെഷനുകളിൽ വചനം ശുശ്രൂഷിച്ചു. ഹരിയാന, രാജസ്ഥാൻ, ഉത്തർ പ്രദേശ്, ചത്തിസ്ഘട്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്ന് കർതൃദാസന്മാർ സംബന്ധിച്ചു.
പാസ്റ്റർമാരായ അലക്സാണ്ടർ സാമൂവൽ, ഷാജി ജോർജ്, അനൂപ് തുടങ്ങിയവരും സെന്റർ ശുശ്രൂഷകന്മാരും ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി."ശക്തി പുതുക്കുക".എന്നതായിരുന്നു ഈ വർഷത്തെ ചിന്താ വിഷയം.

