ക്രിസ്ത്യൻ മിഷനറിമാർ ഭാരതം നശിപ്പിച്ചുവോ? പാനൽ ചർച്ചയും ചോദ്യോത്തര വേദിയും നവം. 9ന്
തൃശൂർ: സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വർക്ക് എന്ന സഘടനയുടെ ആഭിമുഖ്യത്തിൽ ക്രിസ്ത്യൻ 'മിഷനറിമാർ ഭാരതം നശിപ്പിച്ചുവോ' എന്ന വിഷയത്തിൽ പാനൽ ചർച്ചയും ചോദ്യോത്തര വേദിയും നവം. 9ന് ഉച്ചകഴിഞ്ഞു 3.30 മുതൽ തൃശൂർ പറവട്ടാനി ശാരോൻ ഫെല്ലോഷിപ്പ് സഭാഹാളിൽ നടക്കും. പാസ്റ്റർ ജെയ്‌സ് പാണ്ടനാട്, ഡോ. വിനിൽ പോൾ, ഡോ. ഫാദർ ജോൺസൻ തേക്കടിയിൽ, ഇവാ. അനിൽ കുമാർ വി. അയ്യപ്പൻ എന്നിവർ പ്രസംഗിക്കും. രക്തസാക്ഷി സീരീസ് പുസ്തക പ്രകാശനവും നടക്കും.
ഗോഡ്‌സൺ കളത്തിൽ (ജനറൽ കോ-ഓർഡിനേറ്റർ), ബാലസുബ്രഹ്മണ്യൻ കെ., അജീഷ് ജോസഫ്, ഫിന്നി വർഗ്ഗീസ് (കേരള കോ-ഓർഡിനേറ്റേഴ്‌സ്), സി.ജെ. വർഗ്ഗീസ്, പാസ്റ്റർ പോൾ മാള, ജോയൽ ജോസഫ്, പാസ്റ്റർ സി.വി. ലാസർ, പാസ്റ്റർ ബെൻ റോജർ, ജെയ്ക്കബ്ബ് പി.പി., ടോണി ഡി. ചെവ്വൂക്കാരൻ, സെരൂബ് കെ. ബേബി (കൺവീനേഴ്‌സ്) എന്നിവർ നേതൃത്വം നൽകും.
Advt.






















