ശാരോൻ റൈറ്റേഴ്സ് ഫോറം പ്രബന്ധാവതരണവും ചർച്ചയും ഡിസം. 5 ന് തിരുവല്ല ശാരോൻ സ്റ്റേഡിയത്തിൽ
വാർത്ത: ഗോഡ്സൺ സി. സണ്ണി
തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷനോട് അനുബന്ധിച്ച് ശാരോൻ റൈറ്റേഴ്സ് ഫോറം പ്രബന്ധാവതരണവും ചർച്ചയും ഡിസം. 5ന് ഉച്ചയ്ക്ക് 2 മുതൽ തിരുവല്ല ശാരോൻ സ്റ്റേഡിയത്തിൽ നടക്കും.
"ഭൗമിക കഷ്ടതയും സ്വർഗ്ഗീയ മഹത്വവും" എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റർ അനീഷ് കൊല്ലംകോട് ക്ലാസുകൾ നയിക്കും. ശാരോൻ റൈറ്റേഴ്സ് ഫോറം ചെയർമാൻ പാസ്റ്റർ സാം റ്റി. മുഖത്തല അദ്ധ്യക്ഷത വഹിക്കും.
ശാരോൻ റൈറ്റേഴ്സ് ഫോറം എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ നേതൃത്വം നൽകും. ചർച്ച് എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ പങ്കെടുക്കും.
Advt.

























Advt.
























