മിഷന്‍ സണ്‍ഡേസ്‌കൂള്‍ ഹിന്ദി, മലയാളം സിലബസ് പുറത്തിറക്കി

തിരുവല്ല: ശതാബ്ദിയുടെ ഭാഗമായി ഹോം മിഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പിന്തുണയോടെ മലയാളത്തിലും ഹിന്ദിയിലുമായി ചർച്ച് ഓഫ് ഗോഡ് സണ്‍ഡേസ്‌കൂള്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ മിഷന്‍ സണ്‍ഡേസ്‌കൂള്‍ സിലബസ് കേരളാ സ്റ്റേറ്റ് ഓവര്‍സീയര്‍ പാസ്റ്റര്‍ വൈ. റെജി, ഏഷ്യന്‍ സൂപ്രണ്ട് റവ. സി.സി. തോമസിന് നല്‍കി പ്രകാശനം ചെയ്തു. ഹിന്ദി സിലബസ് സ്റ്റേറ്റ് ഓവര്‍സീയര്‍, സെന്റര്‍ വെസ്റ്റ് റീജിയന്‍ സണ്‍ഡേസ്‌കൂള്‍ സെക്രട്ടറി പാസ്റ്റര്‍ ഷിബു വര്‍ഗീസിന് പ്രഥമ കോപ്പി നല്‍കി പ്രകാശനം ചെയ്തു.
മിഷന്‍ ഫീല്‍ഡുകളില്‍ പുതുതായി സഭയിലേക്ക് വരുന്ന കുട്ടികളെ ലളിതമായി ദൈവവചനം പഠിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. എട്ട് വര്‍ഷത്തെ സിലബസായാണ് പാഠ്യപദ്ധതി ക്രമീകരിച്ചിരിക്കുന്നത്.
ഹിന്ദി മേഖലയ്ക്ക് ദൈവസഭ സണ്‍ഡേസ്‌കൂള്‍ പ്രസ്ഥാനത്തിന്റെ ഇദംപ്രഥമ സംരംഭമാണ് ഹിന്ദി സിലബസ്. കൂടാതെ കേരളത്തിലെ മിഷന്‍ ഫീല്‍ഡിലേക്കുള്ള ആദ്യ സിലബസുമാണിത്.
ഏതെങ്കിലും ഒരു വര്‍ഷം പഠിച്ചാല്‍ പോലും വേദപുസ്തകത്തിലെ അടിസ്ഥാന വിവരങ്ങള്‍ സ്വായത്തമാകുന്ന തരത്തില്‍ തയ്യാര്‍ ചെയ്തിരിക്കുന്ന എട്ട് വര്‍ഷത്തെ പാഠങ്ങള്‍ ഉള്‍പ്പെട്ടതാണ് മിഷന്‍ സണ്‍ഡേസ്‌കൂള്‍ സിലബസ്.

