ടാബർനാക്കിൾ എ .ജി ചർച്ച് യുവജന സമ്മേളനവും വേർഷിപ്പ് നൈറ്റും നവം.1 ഇന്ന് മുതൽ

ബെംഗളൂരു: ദി ടാബർനാക്കിൾ എ.ജി വിദ്യാരണ്യപുര വടേറഹളളി സഭയുടെ നേതൃത്വത്തിൽ നവംബർ 1 ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4 വരെ സഭാഹാളിൽ വെച്ച് യുവജന സമ്മേളനവും നവം. 2 ഞായർ വൈകിട്ട് 5 മുതൽ പ്രശസ്ത ക്രൈസ്തവ ഗായകനായ കെ.ബി.ഇമ്മാനുവേലും ടീമും നയിക്കുന്ന വേർഷിപ്പ് നൈറ്റും ഉണ്ടായിരിക്കും.
യുവജനസമ്മേളനത്തിൽ പാസ്റ്റർ എൽ .എസ് . ജോവേറ്റ്, സിസ്റ്റർ ജോയാന ഡി. ജോവേറ്റ് എന്നിവർ പ്രസംഗിക്കും.
കെ.ബി.ഇമ്മാനുവേലും ടീമും ഗാനങ്ങൾ ആലപിക്കും.
ദി ടാബർനാക്കിൾ എ.ജി ചർച്ച് സീനിയർ പാസ്റ്റർ സാബു കെ. ഔസേഫ് പരിപാടികൾക്ക് മുഖ്യ നേതൃത്വം നൽകും.

