ശാരോൻ ഫെലോഷിപ്പ് ചർച്ച് വനിതാ സമാജം ജനറൽ ക്യാമ്പ് മെയ് 5ന് തുടങ്ങും
തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ജനറൽ ക്യാമ്പ് മെയ് 5 തിങ്കളാഴ്ച രാവിലെ 10 മുതൽ 7 ബുധനാഴ്ച ഉച്ചക്ക് ഒന്ന് വരെ തിരുവല്ല കൊമ്പാടി മാർത്തോമാ ക്യാമ്പ് സെന്ററിൽ നടക്കും. "ദൈവഭയത്തിൽ വിശുദ്ധിയെ തിരിച്ചു കൊള്ളുക"എന്നതാണ് ചിന്താവിഷയം.
അനുഗ്രഹീതരായ ദൈവവചന പ്രഭാഷകർ വിവിധ സെഷനുകൾ നയിക്കും. മൂന്നു ദിവസത്തെ താമസത്തിനുമായി 300 രൂപ മാത്രമാണ് രജിസ്ട്രേഷൻ ഫീസ്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിട്ടുള്ള നമ്പറിൽ വിളിക്കാവുന്നതാണ്. ഫോൺ: 9400118649, 9961624138, 9497614658
വാർത്ത: ജാൻസി ജോബ് വയനാട്
Advertisement











































