പെന്തെക്കോസ്ത് മിഷൻ മിഡിൽ ഈസ്റ്റ് കണ്വൻഷൻ നവംബർ 12 മുതല്‍ ദുബായിൽ
ചാക്കോ കെ. തോമസ്
ദുബായ്: മധ്യപൂർവ്വദേശത്തെ ഏറ്റവും വലിയ ആത്മീയ സംഗമമായ ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ (ന്യൂ ടെസ്റ്റ്മെന്റ്
ചർച്ച്) മിഡിൽ ഈസ്റ്റ് വാർഷിക സെന്റർ കണ്വന്ഷന് നവംബർ 12 വ്യാഴം മുതല്‍ 15 ഞായർ വരെ ദുബായ് ഹെൽത്ത് കെയർ സിറ്റി മെട്രോ സ്റ്റേഷന് സമീപമുള്ള ഗ്രാൻഡ് ഹയാത്ത് ദുബായ് എക്സിബിഷൻ സെൻ്ററിൽ വെച്ച് നടക്കും.
ദിവസവും രാവിലെ ഒൻപതിന് പൊതുയോഗം, ഉപവാസ പ്രാർഥന, വൈകിട്ട് മൂന്നിന് കാത്തിരിപ്പ് യോഗം, വൈകിട്ട് 6.45 ന് ഗാനശുശ്രൂഷയും സുവിശേഷയോഗവും വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 ന് സൺഡേ സ്കൂൾ അധ്യാപകരുടെ മീറ്റിംങ് , ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് യുവജന മീറ്റിങ് എന്നിവ നടക്കും. സഭയുടെ പ്രധാന ശുശ്രൂഷകർ പ്രസംഗിക്കും.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9ന് ദുബായ്, ഷാർജ, അബുദാബി, അലൈൻ, ഫുജൈറ, റാസൽകൈമാ, ജബൽഅലി തുടങ്ങിയ യുഎഇയിലെ സഭകളുടെയും ബഹ്റൈൻ, ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ, ഒമാൻ, ജോർദാൻ തുടങ്ങിയ മധ്യപൂർവ്വപ്രദേശങ്ങളിലെ സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗത്തോടെ കൺവെൻഷൻ സമാപിക്കും.
മിഡിൽ ഈസ്റ്റ് സെന്റർ പാസ്റ്റർ എസ്.ക്രിസ്റ്റഫർ എബനേസർ ,
അസി.സെൻ്റർ ഇൻ ചാർജ് എൽഡർ . രാജൻ ജോർജ് എന്നിവരും സഹ ശുശ്രൂഷകരും കൺവൻഷന് നേതൃത്വം നൽകും.
Advertisement



























