റ്റിപിഎം കോട്ടയം സെന്റർ കൺവൻഷൻ ഇന്ന് ഫെബ്രു.27  മുതൽ 

റ്റിപിഎം കോട്ടയം സെന്റർ കൺവൻഷൻ ഇന്ന് ഫെബ്രു.27  മുതൽ 

കോട്ടയം: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ  കോട്ടയം സെന്റർ വാർഷിക കൺവൻഷൻ ഇന്ന്  ഫെബ്രുവരി 27 മുതൽ മാർച്ച് 2 ഞായർ വരെ നാഗമ്പടം റ്റി.പി.എം കൺവെൻഷൻ  ഗ്രൗണ്ടിൽ നടക്കും.

ഇന്ന് മുതൽ ദിവസവും  വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം,  രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, രാത്രി 10 ന് പ്രത്യേക പ്രാർത്ഥന എന്നിവയും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന മീറ്റിങ്ങും നടക്കും. 
സഭയുടെ പ്രധാന ശുശ്രൂഷകർ കൺവെൻഷനിൽ  പ്രസംഗിക്കും. 
മിഷൻ പ്രവർത്തകർ വിവിധ പ്രാദേശിക ഭാഷകളിൽ കൺവെൻഷൻ ഗാനങ്ങൾ ആലപിക്കും.

ഞായറാഴ്ച രാവിലെ 9 ന് കോട്ടയം സെന്ററിലെ കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലെ 35  പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.  
സെൻ്റർ പാസ്റ്റർ ടി.ഒ.തോമസ് വൈദ്യൻ, സെൻ്റർ അസി. പാസ്റ്റർ കെ.വി.വിജയൻ  എന്നിവരും സഹ ശുശ്രൂഷകരും നേതൃത്വം നൽകും.