മെറിറ്റ് അവാർഡ് വിതരണവും കരിയർ ഗൈഡൻസും ആഗസ്റ്റ് 9ന്

മെറിറ്റ് അവാർഡ് വിതരണവും കരിയർ ഗൈഡൻസും ആഗസ്റ്റ് 9ന്

കായംകുളം: ഡിവൈൻ പ്രെയർ മിനിസ്റ്ററിസ് ഇൻഡ്യയുടെ അഭിമുഖ്യത്തിൽ കായംകുളം മുൻസിപ്പൽ 44 വാർഡുകളിൽ നിന്നും SSLC, Plus two പരീക്ഷകളിൽ എല്ലാ വിഷയത്തിനും A+ നേടിയ വിദ്യാർത്ഥികൾക്ക്  മെറിറ്റ് അവാർഡ് വിതരണവും കരിയർ ഗൈഡൻസും ആഗസ്റ്റ് 9 ശനി ഉച്ചകഴിഞ്ഞ് 2 മണിക്ക് കായoക്കുളം മുൻസിപ്പൽ ടൗൺ ഹാളിൽ സംഘടിപ്പിക്കും. പാസ്റ്റർ സിനോജ് ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ  കായംക്കുളം മുൻസിപ്പൽ ചെയർപ്പേഴ്സൺ പി. ശശികല ഉദ്ഘാടനം ചെയ്യും. അവാർഡ് വിതരണം കെപിസിസി സെക്രട്ടറി അഡ്വക്കറ്റ് ഇ. സമീർ നിർവഹിക്കും. പ്രഭാഷണം ഡോ. സജി ഫിലിപ്പ്, മനു കുമാർ ആലിയാട് എന്നിവർ പ്രസംഗിക്കും. അൻസാരി കോയിക്കലേത്ത്, പാസ്റ്റർ മാത്യു ഫിലിപ്പ്, പാസ്റ്റർ ഷിബു കെ വി, പാസ്റ്റർ പി. വി ജോർജുകുട്ടി എന്നിവർ ആശംസകൾ അറിയിക്കും. പാസ്റ്റർ വർഗീസ് ബേബി & പ്രയർ ടീം  നേതൃത്വം നൽകും.

Advertisement