ശാലോം റിവൈവൽ ചർച്ച് തൃശൂർ ജേതാക്കൾ ;യുപിഎഫ് യൂത്ത് വിംഗ് താലന്റ് ഹണ്ടിനു അനുഗ്രഹീത സമാപ്തി
കുന്നംകുളം : കുന്നംകുളം യുണൈറ്റഡ് പെന്തെക്കൊസ്തു ഫെല്ലോഷിപ്പിന്റെ യുത്ത് വിങ്ങിന്റെ നേതൃത്വത്തിൽ നടന്ന ഓൾ കേരള ടാലെന്റ്റ് ഹണ്ട് 2025നു അനുഗ്രഹീത സമാപ്തി.വിവിധ വിഭാഗങ്ങളിലായി നടന്ന പാട്ട്, പ്രസംഗം, കഥാ രചന, കവിതാ രചന, ഉപന്യാസം, വാക്യമെഴുത്ത്, ബൈബിൾ ക്വിസ് തുടങ്ങി വിവിധ മത്സരങ്ങൾ നടന്നു. നൂറ്റമ്പതോളം പേർ രജിസ്ട്രർ ചെയ്തു.

യൂ പി എഫ് ജനറൽ പ്രസിഡന്റ് പാസ്റ്റർ കെ.കെ. കുര്യക്കോസ് ഉദ്ഘാടനം ചെയ്തു. ഷാലോം റിവൈവൽ ചർച്ച് ഒന്നാം സ്ഥാനവും അപ്പോസ്തൊലിക് ചർച്ച് ഓഫ് ഗോഡ് അയ്യംപറമ്പ് രണ്ടാം സ്ഥാനവും ഐപിസി ഗോസ്‌പെൽ സെന്റർ ആർത്താറ്റ് മൂന്നാം സ്ഥാനവും നേടി.

യൂത്ത് വിംഗ് സെക്രട്ടറി മേബിൻ കുരിയൻ, പ്രസിഡന്റ് സോഫിയ റോയ്, പാസ്റ്റർ സന്തോഷ് മാത്യു എന്നിവർ പ്രസംഗിച്ചു. യൂപിഎഫ് വൈസ് പ്രസിഡനന്റുമാരായ പാസ്റ്റർ വിജോഷ് പാസ്റ്റർ അജീഷ് മാത്യു, എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. യൂപിഎഫ് ജനറൽ സെക്രട്ടറി ജോബിഷ് ചൊവ്വല്ലൂർ മെഗാ ബൈബിൾ ക്വിസ് രജിസ്ട്രാർ പാസ്റ്റർ കെ.എം. ഷിന്റോസ്, പാസ്റ്റർ ജെമി വർഗീസ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
Advt.





















