ഫിലദൽഫിയ ബൈബിൾ കോളേജ് 44-ാം ബിരുദദാന സമ്മേളനം നടന്നു

ഫിലദൽഫിയ ബൈബിൾ കോളേജ് 44-ാം ബിരുദദാന സമ്മേളനം നടന്നു

വാർത്ത : മോൻസി മാമ്മൻ

നവാപൂർ:രാജസ്ഥാനിലെ ഉദയ്പൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫിലദൽഫിയ ബൈബിൾ കോളേജ് (FBC) 44-ാം ബിരുദദാന സമ്മേളനം നവാപൂർ കൺവെൻഷനോടനുബന്ധിച്ച് നടന്നു. 

മാസ്റ്റർ ഓഫ് ഡിവിനിറ്റി (ഗ്ലോബൽ ക്ലാസ്‌റൂം& റെസിഡൻഷ്യൽ), മാസ്റ്റർ ഓഫ് ആർട്സ് ഇൻ തിയോളജിക്കൽ സ്റ്റഡീസ്, ബാച്ചിലർ ഓഫ് തിയോളജി, ഡിപ്ലോമ ഇൻ തിയോളജി, സർട്ടിഫിക്കറ്റ് ഇൻ തിയോളജി തുടങ്ങിയ കോഴ്സുകൾ പൂർത്തിയാക്കിയ അൻപത്തിരണ്ടു വിദ്യാർത്ഥികൾക്കു ബിരുദങ്ങൾ നല്കി. .

റവ. മൈക്കേൽ ജോൺ (ജനറൽ സൂപ്പറിന്റൻഡന്റ്, ഇന്റർനാഷണൽ പെന്തെക്കോസ്തൽ ഹോളിനസ് ചർച്ച് ഇൻ ഇന്ത്യ) മുഖ്യാതിഥിയായിരുന്നു.

ഡോ. തമ്പി മാത്യു (പ്രസിഡന്റ്), ഡോ. ഫിന്നി ഫിലിപ്പ് (പ്രിൻസിപ്പൽ), ഡോ. എബ്രഹാം ചെറിയാൻ (റജിസ്ട്രാർ) എന്നിവർ ചേർന്ന് ബിരുദങ്ങൾ സമ്മാനിച്ചു. അക്കാദമിക് മികവ്, സ്വഭാവം, ശുശ്രൂഷാ പങ്കാളിത്തം എന്നിവയിൽ ഉന്നതമായ പ്രകടനം കാഴ്ചവെച്ച പതിനഞ്ചു വിദ്യാർത്ഥികൾക്ക് പ്രത്യേക പുരസ്കാരങ്ങൾ നൽകി ആദരിച്ചു.

ഡോ. ജോയ് പുന്നൂസ്, ഡോ. പോൾ മാത്യു, ഫിലദൽഫിയ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യ (FFCI)യുടെ എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങൾ എന്നിവർ ചേർന്ന് ബിരുദധാരികൾക്കായി കമ്മീഷനിംഗ് പ്രാർത്ഥന നടത്തി.

മേരി മാത്യു ഉൾപ്പെടെ പ്രമുഖ അതിഥികൾ ബിരുദദാന സമ്മേളനത്തിൽ പങ്കെടുത്തു ആശംസകൾ അറിയിച്ചു. 

ഫിലദൽഫിയ ബൈബിൾ കോളേജ് ഏഷ്യ തിയോളജിക്കൽ അസോസിയേഷൻ (ATA) അംഗീകൃതമായ ഡോക്ടർ ഓഫ് മിനിസ്ട്രി (DMin), മാസ്റ്റർ ഓഫ് ഡിവിനിറ്റി (MDiv), ബാച്ചിലർ ഓഫ് തിയോളജി (BTh), ഡിപ്ലോമ ഇൻ തിയോളജി (DipTh) എന്നീ കോഴ്സുകളിൽ ക്‌ളാസുകൾ നടന്നു വരുന്നു.

Advt.