വൈപിസിഎ കർണാടക യുവജനസമ്മേളനം ഒക്ടോ.7 മുതൽ

വൈപിസിഎ കർണാടക യുവജനസമ്മേളനം ഒക്ടോ.7 മുതൽ

ബെംഗളൂരു: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് യുവജന വിഭാഗമായ വൈപിസിഎ ( യങ് പീപ്പിൾസ് ക്രിസ്ത്യൻ അസോസിയേഷൻ) കർണാടക യുവജനസമ്മേളനം ഇഗ്നൈറ്റ് ഒക്ടോ.7 , 8 തീയതികളിൽ ഹാസൻ സിഎംഎസ്.എസ്എസ് ഹാളിൽ നടക്കും.

എൻഐസിഒജി കർണാടക സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ നൂറുദ്ദിൻ മുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യും. 

സി.ഒ.വർഗീസ്, ജോയൽ സാം തോമസ്, ഡോ.ലിസബേത്ത് ജോയൽ എന്നിവർ വിവിധ സെഷനുകളിൽ പ്രസംഗിക്കും.

സമ്മേളനത്തിൽ ഗാനശുശ്രൂഷ, കൗൺസിലിംങ്ങ് തുടങ്ങീ വിവിധ പരിപാടികൾ നടക്കും.

മംഗളൂരു, ഹാസൻ, ചിക്കമംഗളൂരു, മൈസൂരു, ബെൽഗാം, ബെംഗളൂരു തുടങ്ങിയ വിവിധ റീജിയണിലെ യുവതി യുവാക്കൾ പങ്കെടുക്കും. 

വൈ.പി.സി.എ പ്രസിഡൻ്റ് പാസ്റ്റർ .ചാൾസ് ജോസഫ് (ബെൽഗാം ), സെക്രട്ടറി പാസ്റ്റർ.റോയ് ജോർജ് (ബെംഗളൂരു ) എന്നിവർ നേതൃത്വം നൽകും.

Advt.