കലോത്സവ വേദികൾ തിരിച്ചറിയാൻ വെബ്സൈറ്റ്: എയ്ഡൻ വർഗീസും ടീമും ശ്രദ്ധേയമാകുന്നു
വയനാട്: സുൽത്താൻബത്തേരി സബ്ജില്ലാ സ്കൂൾ കലോത്സവത്തിന് വേദികൾ തിരിച്ചറിയാനും പരിപാടികൾ മനസ്സിലാക്കുവാനും പ്ലസ് വൺ വിദ്യാർത്ഥിയായ എയ്ഡൻ വർഗീസും സംഘവും വെബ്സൈറ്റ് രൂപകൽപ്പന ചെയ്തു. ആ വെബ്സൈറ്റിന്റെ ഉദ്ഘാടനം സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു. സുൽത്താൻബത്തേരി എംഎൽഎ ഐ.സി ബാലകൃഷ്ണൻ അധ്യക്ഷനായിരുന്നു.
എയ്ഡനെ ഉദ്ഘാടന വേദിയിലും സ്കൂൾതലത്തിലും പഞ്ചായത്ത് തലത്തിലും ആദരിച്ചു. പ്രാദേശിക ദൃശ്യമാധ്യമങ്ങൾ ഉൾപ്പെടെ അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.
ശാരോൺ ഫെലോഷിപ്പ് ചർച്ച് പുൽപ്പള്ളി - സീതാമൗണ്ട് സഭാ ശുശ്രൂഷകൻ പാസ്റ്റർ എം.ജെ. വർഗ്ഗീസ് - ജാൻസി ദമ്പതികളുടെ മകനാണ് പുൽപ്പള്ളി മുള്ളൻകൊല്ലി സെൻമേരിസ് ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയായ എയ്ഡൻ.



