പാസ്റ്റർ രജീഷ് കുര്യൻ വർഗീസ് (41) കർത്തൃസന്നിധിയിൽ
നാട്ടകം : അസംബ്ലിസ് ഓഫ് ഗോഡ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജീഷ് കുര്യൻ വർഗീസ് (41) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചങ്ങനാശ്ശേരി നാട്ടകം സഭാംഗമാണ്.
സംസ്കാരം ജൂൺ 29 തിങ്കളാഴ്ച്ച രാവിലെ 8 ന് വസതിയിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചക്ക് 1 ന് പരുത്തുംപാറ അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ സെമിത്തേരിയിൽ.
ഒലിയപ്പുറം, ആനിക്കാട്, കൊടകര, പനങ്ങാട് എന്നീ സഭകളിൽ ശുശ്രൂഷകനായിരുന്നു.
സഹോദരങ്ങൾ : രജനി, രഞ്ജിത്ത്.

