ഐക്യത നമ്മെ അപൂർവ്വ കാര്യങ്ങളുടെ ഉടമകളാക്കി തീർക്കും: പാസ്റ്റർ തോമസ് ഫിലിപ്പ്
പറന്തൽ: ഐക്യത നമ്മെ അപൂർവ്വ കാര്യങ്ങളുടെ ഉടമകളാക്കി തീർക്കുമെന്നും സാധാരണ മനുഷ്യനായി ജീവിക്കുവാനല്ല ദൈവം വിശ്വാസികളെക്കുറിച്ച് ആഗ്രഹിക്കുന്നതെന്നും അത്യപൂർവ്വ കാര്യങ്ങളുടെ വിചാരകനായി ജീവിക്കുവാൻ ഉള്ള ദൈവഹിതം ഭക്തർ തിരിച്ചറിയണമെന്നും അസംബ്ലീസ് ഓഫ് ഗോഡ് സഭാ സംസ്ഥാന ജനറൽ സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് പ്രസ്താവിച്ചു. പറന്തൽ എ ജി കൺവൻഷൻ നഗറിൽ നടക്കുന്ന ജനറൽ കൺവൻഷനിൽ വ്യാഴാഴ്ച രാത്രിയിൽ നടന്ന പൊതുയോഗത്തിൽ പ്രധാന സന്ദേശം നല്കുകയായിരുന്നു പാസ്റ്റർ തോമസ് ഫിലിപ്പ്. കുണ്ടറ സെക്ഷൻ പ്രസ്ബിക്ടർ പാസ്റ്റർ ഷോജി കോശി അദ്ധ്യക്ഷനായിരുന്നു. പാസ്റ്റർ ബാബു ചെറിയാൻ മുഖ്യസന്ദേശം നല്കി. സ്വർഗീയധ്വനി ചീഫ് എഡിറ്റർ ഫിന്നി പി.മാത്യു, പാസ്റ്റർ സഖറിയ എബ്രഹാം എന്നിവർ ആശംസാ സന്ദേശങ്ങൾ നല്കി. ഇവാഞ്ചലിസം ഡിപ്പാർട്ട്മെൻ്റ് പ്രസിദ്ധീകരിച്ച സപ്ലിമെൻ്റ് പാസ്റ്റർമാരായ ജെ.ജോൺസൻ, ജോൺസ് മാമ്മൻ, രാജീവ് ജോൺ പൂഴനാട് എന്നിവർ നേതൃത്വം നല്കി.
ഷീബ ഡേവിഡ്, ഷിജു ജോൺ ശാമുവേൽ, പാസ്റ്റർ ജിജു പി.കുരുവിള , പാസ്റ്റർ വി.വൈ.ജോസ് കുട്ടി എന്നിവർ പ്രാർത്ഥനാ ശുശ്രൂഷ നയിച്ചു. പാസ്റ്റർ സാം റോബിൻസൻ നേതൃത്വം നല്കുന്ന എ ജി ക്വയർ ഗാനശുശ്രൂഷ നയിച്ചു. പാസ്റ്റർ ജെ.എം.രജീഷ് പ്രാരംഭ പ്രാർത്ഥന നടത്തി.
രാവിലെ നടന്ന പാസ്റ്റേഴ്സ് കോൺഫറൻസിൽ എജി.പബ്ലിക് സ്കൂൾ മാനേജർ ഡോ.രാജു തോമസ്, അഡ്വാൻസ് മിനിസ്റ്റീരിയൽ ട്രെയിനിംഗ് ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ പാസ്റ്റർ ടി.എ.വർഗീസ് എന്നിവർ സന്ദേശം നല്കി. സഭാ മുൻ ട്രഷറർ പാസ്റ്റർ ഇ.യാഹ്ദത്ത് മണി അദ്ധ്യക്ഷനായിരുന്നു. സെമിനാറിൽ സഭാ മുൻ കമ്മിറ്റിയംഗം പാസ്റ്റർ ജോസ് തോമസ്, സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ.സാമുവേൽ എന്നിവർ പ്രസംഗിച്ചു. നെടുമങ്ങാട് സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ കെ.എസ്.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.
ഉച്ചയ്ക്ക് നടന്ന പ്രത്യേക സമ്മേളനത്തിൽ പാലോട് സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ആർ.പി.അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം വെസ്റ്റ് സെക്ഷൻ പ്രസ്ബിക്റ്റർ പാസ്റ്റർ സാബു റ്റി സാം മുഖ്യസന്ദേശം നല്കി. ദൂതൻ മാസിക ചീഫ് എഡിറ്റർ പാസ്റ്റർ അജി കെ.ജോൺ പ്രസ്താവന നടത്തി. മൂന്നിന് പുനലൂർ ബഥേൽ ബൈബിൾ കോളേജ് പൂർവ്വ വിദ്യാർത്ഥി സമ്മേളനത്തിന് പ്രിൻസിപ്പാൾ ഡോ.ജെയിംസ് ജോർജ് വെൺമണി, അലൂമ്നി അസോസിയേഷൻ പ്രസിഡൻ്റ് പാസ്റ്റർ ടി.വി.തങ്കച്ചൻ, സെക്രട്ടറി പാസ്റ്റർ ബിജുദാനം, ട്രഷറാർ പാസ്റ്റർ ഐജു എന്നിവർ നേതൃത്വം നല്കി.


