മതപരിവർത്തന നിരോധന നിയമം: രാജസ്ഥാൻ സർക്കാരിന് സുപ്രീം കോടതി നോട്ടീസ്

മതപരിവർത്തന നിരോധന നിയമം:  രാജസ്ഥാൻ സർക്കാരിന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി: രാജസ്‌ഥാനിലെ മതപരിവർത്തന നിരോധന നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് കാത്തലിക് ബിഷപ്‌സ് കോൺഫ റൻസ് ഓഫ് ഇന്ത്യ (സിബിസിഐ) നൽകിയ ഹർജിയിൽ സുപ്രീം കോടതി സം സ്‌ഥാന സർക്കാരിന് നോട്ടിസയച്ചു. ഇതേ വിഷയവുമായി ബന്ധപ്പെട്ടു നൽകിയ ഹർജികൾക്കൊപ്പം ഇതും പരിഗണിക്കാമെന്ന് ജഡ്‌ജിമാരായ ദീപാങ്കർ ദത്ത, എ.ജി.മസി എന്നിവരുടെ ബെഞ്ച് പറഞ്ഞു.

നിയമത്തിലെ ഒട്ടുമിക്ക വ്യവസ്‌ഥകളും സർക്കാരിന്റെ അധികാര പരിധിക്കു പുറ ത്തുള്ളതും ഭരണഘടനാ വിരുദ്ധവും ആണെന്ന് സിബിസിഐ ഹർജിയിൽ ആരോപിച്ചു.

നിയമത്തിൻ്റെ സാധുത പരിശോധിക്ക ണം എന്നാവശ്യപ്പെട്ട് ജയ്‌പുർ കാത്തലിക് അസോസിയേഷനും പീപ്പിൾസ് യൂണി യൻ ഫോർ ലിബർട്ടീസും നൽകിയ ഹർജികളിലും സുപ്രീം കോടതി സംസ്‌ഥാന സർക്കാരിനു നോട്ടിസയച്ചിരുന്നു. രാജസ്ഥ‌ഥാൻ സർക്കാർ കഴിഞ്ഞ സെപ്റ്റംബറിൽ പാസാക്കിയ നിയമത്തിൽ ഭയാനകമായ വ്യവസ്‌ഥകളാണുള്ളതെന്ന് ആരോപിച്ചു മനുഷ്യാവകാശ പ്രവർത്തകൻ ജോൺ ദയാലും സുപ്രീംകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.