ശാരോൻ ഫെല്ലോഷിപ്പ് ശൂരനാട് റീജിയൻ കൺവൻഷൻ ജൂലൈ 23  മുതൽ 

ശാരോൻ ഫെല്ലോഷിപ്പ് ശൂരനാട് റീജിയൻ കൺവൻഷൻ ജൂലൈ 23  മുതൽ 

ശൂരനാട് : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ശൂരനാട് റീജിയൻ 9 മത് കൺവൻഷൻ  ജൂലൈ 23 മുതൽ 27 വരെ കടമ്പനാട് ഏഴാംമൈൽ പുല്ലാഞ്ഞിവിള ജംഗ്ഷന് സമീപം സ്റ്റാർ പാലസ് ഓഡിറ്റോറിയത്തിൽ നടക്കും.    

മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ പി.വി ചെറിയാൻ ഉദ്ഘാടനം ചെയ്യും. 

പകൽ യോഗങ്ങൾ രാവിലെ 9നും രാത്രി യോഗങ്ങൾ വൈകിട്ട് 6നും ഞായറാഴ്ച സംയുക്ത ആരാധന രാവിലെ 9നും ആരംഭിക്കും.

ഇൻ്റർനാഷണൽ പ്രസിഡൻ്റ് പാസ്റ്റർ എബ്രഹാം ജോസഫ്, നാഷണൽ പ്രസിഡൻ്റ് പാസ്റ്റർ ഫിന്നി ജേക്കബ്, മാനേജിംഗ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ വി ജെ തോമസ്, റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ ജോൺ നൈനാൻ, പാസ്റ്റർ റ്റി.വൈ. ജെയിംസ് (ഇടുക്കി), പാസ്റ്റർ വർഗ്ഗീസ് എബ്രഹാം (രാജു മേത്ര), പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിക്കും. 

റവ.എബ്രഹാം ക്രിസ്റ്റഫറിൻ്റെ നേതൃത്വത്തിലുള്ള ശാരോൻ ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

വാർത്ത : ബ്ലെസ്സൻ ജോർജ്