ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് നോർത്ത് മലബാർ റീജിണൽ കൺവെൻഷൻ ഫെബ്രു. 27 മുതൽ
കണ്ണൂർ: മലബാർ റീജിണൽ കൺവെൻഷൻ ഫെബ്രു. 27 മുതൽ മാർച്ച് 1 വരെ ചെമ്പേരി അമല ഓഡിറ്റോറിയത്തിൽ നടക്കും.
ശനിയാഴ്ച യൂത്ത് മീറ്റിംഗും, സൺഡേ സ്കൂൾ& ലേഡീസ് മീറ്റിംഗ് എന്നിവയും നടക്കും, ഞായറാഴ്ച രാവിലെ 8.30 മുതൽ സംയുക്ത ആരാധനയും നടക്കും.
ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ആർ.എബ്രഹാം, ജനറൽ സെക്രട്ടറി പാസ്റ്റർ ബിജു തമ്പി, ഡേറ്റ് പ്രസിഡൻ്റ് പാസ്റ്റർ ടി.എം കുരുവിള, പാസ്റ്റർ ബോബൻ തോമസ്, ലേഡീസ് പ്രസിഡൻ്റ് ജോയ്സ് എബ്രഹാം എന്നിവർ പ്രസംഗിക്കും.
ഗാനശുശ്രുഷയ്ക്ക് നോർത്ത് മലബാർ റീജിയൻ ക്വയർ നേതൃത്വം നല്കും.
മലബാർ റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ ജേക്കബ് മാത്യു, സെൻ്റർ പാസ്റ്റർമാരായ മെൽവിൻ ജോയ്, വിൽസൺ എം ആർ, രാജു ജോർജ് എന്നിവർ നേതൃത്വം നൽകും.


