റിലെയിൽ വെള്ളി മെഡൽ നേട്ടവുമായി ഹന്നമോൾ ഷൈജു
വാർത്ത : അനീഷ് പാമ്പാടി
ഇടുക്കി :- സംസ്ഥാന സ്കൂൾ ഒളിമ്പ്യാഡിൽ സബ് ജൂനിയർ 4×100 മീറ്റർ റിലെയിൽ വെള്ളി മെഡൽ നേട്ടവുമായി ഹന്നാമോൾ ഷൈജു. എസ് ജി എച്ച് എസ് എസ് വാഴത്തോപ്പ് എട്ടാം ക്ലാസ്സ് വിദ്യാർഥിയും ഐപിസി ഇടുക്കി നോർത്ത് സെന്റർ തടിയൻപാട് സഭാ ശുശ്രുഷകനുമായ പാസ്റ്റർ ഷൈജു എം റ്റി യുടെ മോളുമാണ് ഹന്ന മോൾ.
ഷിജി ഷൈജു ആണ് മാതാവ്, എഡ്വിൻ എം ഷൈജുവാണ് ഏക സഹോദരൻ.
സബ് ജില്ലാതലത്തിൽ 100 മീറ്ററിലും, 4×100 മീറ്റർ റിലെയിലും, ഹൈജമ്പിലും ഒന്നാം സ്ഥാനമുണ്ടായിരുന്നു.നൈസി ടീച്ചർ ആണ് പരിശീലനം നൽകുന്നത്.

