സ്കൂട്ടറിൽ സഞ്ചരിക്കവെ എതിരെ വന്ന ബൈക്ക് ഇടിച്ച് യുവതി മരിച്ചു
വെൺമണി നോർത്ത്: ഐ.പി.സി എബനേസർ സഭാംഗമായ താഴത്തമ്പലം കുഴിപ്പറമ്പിൽ വടക്കേതിൽ ഗിലയാദ് ഭവനത്തിൽ മോൻസി മാത്യുവിന്റെ (മാനേജർ, മാരുതി ഇൻഡസ് മാവേലിക്കര) ഭാര്യ ടിൻസി പി.തോമസ് (37) ചൊവ്വാഴ്ച്ച രാവിലെ കറ്റാനം ജംഗ്ഷന് സമീപം കുറിത്തിയാട് റോഡിൽ പോപ്പ് സ്കൂളിനടുത്ത് വച്ച് ഉണ്ടായ അപകടത്തെ തുടർന്ന് താൻ പ്രിയംവച്ച കർത്തൃസന്നിധിയിലേക്ക് ചേർക്കപ്പെട്ടു. സ്കൂട്ടറിൽ വരുമ്പോൾ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. വരമ്പൂർ കൊല്ലൻ്റയ്യത്ത് പരേതനായ തോമസിൻ്റെ മകളാണ് സംസ്ക്കാരം പിന്നീട്. മക്കൾ: ഹെയ്ഡൻ മോൻസി, ഹെയ്സൽ മോൻസി.
Advt.























