പ്രബന്ധരചന മത്സരം: ലിസ ലാലുവിന് ഒന്നാം സ്ഥാനം 

പ്രബന്ധരചന മത്സരം: ലിസ ലാലുവിന് ഒന്നാം സ്ഥാനം 

കോഴിക്കോട് : അന്താരാഷ്ട്ര നേഴ്സസ് ദിനത്തോടനുബന്ധിച്ചു ഐശ്വര്യ കമലയുടെ ഡി.സി ബുക്സ് പുറത്തിറക്കിയ 'വൈറസ്' നോവലിനെ ആധാരമാക്കി നടത്തിയ പ്രബന്ധരചന മത്സരത്തിൽ ലിസ ലാലുവിനു ഒന്നാം സ്ഥാനം. 25000 രൂപ ക്യാഷ് പ്രൈസ് ലഭിച്ചു. പുല്ലഞ്ചേരി (നിലമ്പൂർ), മുംബൈ വിക്രോളി എന്നിവിടങ്ങളിലെ ചർച്ച് ഓഫ് ഗോഡ് സഭാംഗമായ ലിസ ലാലു ഐപിസി തേഞ്ഞിപ്പലം സഭയിലെ സജീവാംഗമാണ്. 

ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജ് കാലിക്കറ്റിൽ ജൂനിയർ റിസർച്ച് ഫെലോഷിപ്പോടു (JRF) കൂടി മലയാളസാഹിത്യത്തിൽ ഗവേഷണം ചെയ്യുന്നു.

ഭർത്താവ്: നിലമ്പൂർ ഏനാന്തി അഞ്ചനാട്ട് വീട്ടിൽ സവിൻ സണ്ണി (മുംബൈ വിക്രോളി). മകൾ: എൽസ സേറ സവിൻ