അധ്യാപകസെമിനാര്‍ ജൂലൈ 6 ന്

അധ്യാപകസെമിനാര്‍ ജൂലൈ 6 ന്

കോട്ടയം: ഐപിസി സണ്ടേസ്കൂള്‍സ് അസോസിയേഷന്‍ കോട്ടയം സൗത്ത് സെന്‍റര്‍ സംഘടിപ്പിക്കുന്ന ടീച്ചേഴ്സ് ട്രെടയിനിംഗ് ജൂലൈ 6 ഞായറാഴ്ച ഉച്ചയ്ക്കുശേഷം 3.30നു കഞ്ഞിക്കുഴി മുട്ടമ്പലം സീയോന്‍ ചര്‍ച്ചില്‍ നടക്കും. സജി നടുവത്ര അധ്യക്ഷതവഹിക്കുന്ന മീറ്റിംഗില്‍ ഇവാ. ഷാജന്‍ ജോണ്‍ ഇടയ്ക്കാട് ക്ലാസെടുക്കും. മനു കെ. ജോണ്‍, ആന്‍ഡ്രൂസ് ഏബ്രഹാം, ബിബിന്‍ മാത്യു, ബിനോ വര്‍ക്കി എന്നിവര്‍ നേതൃത്വം നല്‍കും. അറിവ് മെഗാ ബൈബിള്‍ ക്വിസ്സില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സിസ്റ്റര്‍ സൂസന്‍ നൈനാനെ മീറ്റിംഗില്‍ ആദരിക്കും.