അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ ജനുവരി 25 മുതൽ 31 വരെ
വാർത്ത: ഷാജൻ ജോൺ ഇടയ്ക്കാട്
അടൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2027 ജനുവരി 25 മുതൽ 31 വരെ പറന്തൽ അസംബ്ലീസ് ഓഫ് ഗോഡ് കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. 25 ന് തിങ്കൾ വൈകിട്ട് 6 ന് സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ കൺവൻഷൻ ഉദ്ഘാടനം ചെയ്യും.
സഭാ ഭാരവാഹികളായ അസിസ്റ്റൻ്റ് സൂപ്രണ്ട് പാസ്റ്റർ തോമസ് ഫിലിപ്പ്, സെക്രട്ടറി പാസ്റ്റർ ജോസ് ടി.ജോർജ്, ട്രഷറാർ പാസ്റ്റർ യാഹ്ദത്ത് മണി, കമ്മിറ്റിയംഗം പാസ്റ്റർ ബാബു വർഗീസ് തുടങ്ങിയവർ നേതൃത്വം നല്കും.
മിഷനറി സെമിനാർ, ധ്യാനയോഗങ്ങൾ, ഡിപ്പാർട്ട്മെൻ്റ് സമ്മേളനങ്ങൾ, മിഷൻ സമ്മേളനം, സി.എ- സൺഡേ സ്കൂൾ സമ്മേളനങ്ങൾ, സംയുക്ത സഭയോഗം, കർതൃമേശ തുടങ്ങിയവ കൺവൻഷനിൽ ക്രമീകരിച്ചിട്ടുണ്ട്.
രാവിലെ 9 മുതൽ 1 വരെയും ഉച്ചയ്ക്ക് 2 മുതൽ 5 വരെയും പകൽ യോഗങ്ങൾ നടക്കും. രാത്രി 6 മുതൽ 9 വരെയാണ് പൊതുയോഗം. ജനുവരി 31 ഞായർ രാവിലെ 9 മുതൽ നടക്കുന്ന സംയുക്ത സഭായോഗത്തോടും കർതൃമേശയോടും കൂടെ ജനറൽ കൺവൻഷൻ സമാപിക്കും.
Advt







