അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഹൈറേഞ്ചിൽ ബൈബിൾ കോളേജ് ആരംഭിക്കുന്നു

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഹൈറേഞ്ചിൽ ബൈബിൾ കോളേജ് ആരംഭിക്കുന്നു

അണക്കര: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഹൈറേഞ്ചിൽ ബൈബിൾ കോളേജ് ആരംഭിക്കുന്നു. ഇടുക്കി ജില്ലയിലെ അണക്കരയിലാണ് ട്രിനിറ്റി എന്ന പേരിൽ ബൈബിൾ കോളേജ് ആരംഭിക്കുന്നത്. 

2024 - 2025 അധ്യയന വർഷത്തിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ത്രിവത്സര ഡിപ്ലോമ ഇൻ തിയോളജി (Diploma in Theology) കോഴ്സിനാണ് ഇപ്പോൾ പ്രവേശനം ലഭിക്കുന്നത്.

പത്താം ക്ലാസ്സ് വിജയിച്ചവർക്ക് ഈ കോഴ്സിനു ചേരാവുന്നതാണ്. അർഹരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും ഏർപ്പെടുത്തിയിട്ടുണ്ട്. മലയാളമാണ് മീഡിയം.പരിചയസമ്പന്നരായ അധ്യാപകർ, മികച്ച കോളേജ് ക്യാമ്പസ്, നല്ല താമസം,ഭക്ഷണം തുടങ്ങിയവ കോളേജിൻ്റെ പ്രത്യേകതയാണ്. കൂടാതെ ആധുനിക ലൈബ്രറി, ഉത്തരേന്ത്യൻ മിഷൻ നിർവഹണത്തിനുള്ള പ്രത്യേക പരിശീലനം , സഭാ ശുശ്രൂഷയ്ക്കുള്ള പ്രത്യേക പരിശീലനം എന്നിവയും നൽകുന്നു. ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജ് പ്രിൻസിപ്പൽ ആയി റവ. ടി.എ. വർഗീസ് നിയമിതനായി.

 2024 - 2025 അധ്യയന വർഷത്തിലേക്കുള്ള പഠനത്തിന്റെ ഉദ്ഘാടനം എജി മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ടിജെ സാമുവേൽ ജൂലൈ 19 വെള്ളിയാഴ്ച്ച 12 മണിക്ക് നിർവഹിക്കും. ഈ പ്രത്യേക മീറ്റിങ്ങിലേക്ക് എല്ലാ പാസ്റ്റേഴ്സിനെയും സഭാ വിശ്വാസികളെയും ക്ഷണിച്ചിട്ടുണ്ട് വേദശാസ്ത്ര പഠനത്തിന് താത്പര്യമുള്ള വിദ്യാർത്ഥികൾ എത്രയും പെട്ടെന്ന് അഡ്മിഷൻ എടുക്കേണ്ടതാകുന്നു.

 വിവരങ്ങൾക്ക്: 9947077129, 97784 20306, അഡ്രസ്സ് : ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജ്, ചെല്ലാർകോവിൽ , അണക്കര പി.ഓ, കുമിളി, ഇടുക്കി, പിൻ-685512. https://agmdc.in/highrang

(Marketing news)