ക്രൈസ്തവർ സമ്മതിദാന അവകാശം വിനിയോഗിക്കണം: ബാംഗ്ലൂർ ആർച്ച് ബിഷപ്പ് റവ.ഡോ. പീറ്റർ മച്ചാഡൊ
ക്രൈസ്തവ ജനതയക്ക് റവ.ഡോ. പീറ്റർ മച്ചാഡോ നൽകിയ സന്ദേശം
ചാക്കോ കെ തോമസ്, ബെംഗളൂരു
ബെംഗളൂരു: നമുക്ക് എല്ലാവർക്കും അറിയാവുന്നത് പോലെ രാജ്യത്ത് നടക്കുന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പ് ചരിത്രപരമായ ഒരു തിരഞ്ഞെടുപ്പാണ്. ഒരു പക്ഷെ നമ്മുടെ രാജ്യത്തിൻ്റെ ഭാവിയെ തന്നെ ശരിയായ രീതിയിൽ അല്ലങ്കിൽ മറ്റ് രീതിയിലും മാറ്റി മറിച്ചേക്കാം.
ഈ തിരഞ്ഞെടുപ്പിൽ നിങ്ങളുടെ വോട്ട് കൃത്യമായി ചെയ്ത് കൊണ്ട്, നമ്മൾ എല്ലാവരും ഈ തിരഞ്ഞെടുപ്പിൽ നിർബന്ധമായി വോട്ടു ചെയ്യണം. അല്ലെങ്കിൽ അതൊരു പാപമായി ഞാൻ കണക്കാക്കും. നമ്മൾ വലിയ കാര്യങ്ങൾ സംസാരിക്കും. ഞങ്ങൾ പീഡിപ്പിക്കപ്പെടുന്നു. ആളുകൾ നമ്മളെ കല്ലെറിയുന്നു. ഇത് സംഭവിക്കുന്നു, അത് സംഭവിക്കുന്നു. ഈ കാര്യങ്ങൾ (ഡയലോഗുകൾ) ഒന്നും നമ്മെ സഹായിക്കുകയില്ല.
നമ്മുടെ സംരക്ഷണത്തിനായി : നമ്മൾ നല്ല ആളുകളെ തിരഞ്ഞെടുത്തില്ലായെങ്കിൽ, നമ്മുടെ പള്ളികളിൽ ഒന്നിലേക്ക് ഒരു കല്ലു കൂടി നിങ്ങൾ എറിയുന്നതായി ഞാൻ കണക്കാക്കും.
ഏത് പാർട്ടിക്കാണ് നമ്മൾ വോട്ട് ചെയ്യേണ്ടത്? ഏത് വ്യക്തിക്കാണ് നമ്മൾ വോട്ടു ചെയ്യേണ്ടത്? ഞാൻ വായ തുറക്കില്ല, കാരണം ഞാൻ എല്ലായിടത്തും റെക്കോർഡ് ചെയ്യപ്പെടുന്നുണ്ട്.
പക്ഷെ ഞാൻ പറയുന്നു അതിനു ഭീമാകാരമായ വലിയ വിശകലനങ്ങൾ ഒന്നും വേണ്ട, നമ്മൾ വോട്ട് ചെയ്യേണ്ടത് സെക്യുലർ .
ഒരു മതേതരവ്യക്തി എല്ലാവരെയും ബഹുമാനിക്കന്നവൻ ആണ്. ചെറുപ്പക്കാരെയും പ്രായമായവരെയും വിവിധ മതങ്ങളെയും etc..
രണ്ടാമതായി വർഗീയതയില്ലാത്ത വ്യക്തിക്ക് നമ്മൾ വോട്ട് ചെയ്യണം.
നിങ്ങൾക്ക് അറിയാം വർഗീയത എന്താണെന്ന്? വർഗീയ വാദികൾ ആരാണെന്ന്?
എല്ലാ മതങ്ങളെയും അംഗീകരിക്കുന്നവർക്ക് നമ്മൾ വോട്ട് ചെയ്യണം.
നാം എല്ലാം സഹോദരി സഹോദരന്മാരാണ്. നമ്മൾ വിവിധ മതവിശ്വാസികൾ ആയിരിക്കാം. ക്രിസ്ത്യാനികൾ, മുസൽമാന്മാർ, ഹൈന്ദവർ, പാഴ്സികൾ നാം എല്ലാവരും ഈ മാതൃരാജ്യത്തിൻ്റെ മക്കളാണ്. അതാണ് ഇന്ത്യാ .
മൂന്നാമതായി ഇന്ത്യൻ ഭരണഘടനയെ ബഹുമാനിക്കുന്നവർക്ക് വോട്ടു ചെയ്യണം.
അത് നമുക്ക് ഒരു വിശുദ്ധ ഗ്രന്ഥമാണ്. ഭരണഘടനയെ അംഗീകരിക്കുന്നവർക്ക്, ഭരണഘടനയിൽ പ്രതിപാധിച്ചിരിക്കുന്ന അവകാശങ്ങളെ, ഉത്തരവാധിത്തങ്ങളെ ബഹുമാനിക്കുന്നവർക്ക് വേണം വോട്ടു ചെയ്യാൻ.
അവസാനമായി, അത് പറയാൻ പ്രയാസമാണ്, അഴിമതി ഇല്ലാത്തവർക്ക് വോട്ടു ചെയ്യാൻ ശ്രമിക്കുക.
നല്ല സർക്കാർ ഉണ്ടാകുന്നതിനായി, നല്ല ഭാരതം ഉണ്ടാകുന്നതിനായി, ഞാൻ പ്രതീക്ഷിക്കുന്നു.
ഇതൊരു സാധാരണ ഉപദേശമായി അല്ല, മറിച്ച് നിങ്ങൾക്ക് ലഭിക്കുന്ന ആത്മീയ ഉപദേശമായി ഇത് സ്വീകരിക്കുക.
നിങ്ങൾ വോട്ട് ചെയ്തില്ല എങ്കിൽ നിങ്ങൾ ഒറ്റുകൊടുക്കുന്നത് നമ്മെ ഓരോരുത്തരെയും ആണ്. ആയതിനാൽ നമ്മുടെ സമ്മതിദാന അവകാശം നാം വിനിയോഗിക്കണം.