പാസ്റ്റർ കെ. ആർ. ജോസിൻ്റെ 'ക്രിസ്തീയ അടിസ്ഥാനങ്ങൾ ' പ്രകാശനം ചെയ്തു
തൃശൂർ: ശാരോൺ ഫെല്ലോഷിപ്പ് ചർച്ച് സീനിയർ ശുശ്രുഷകനും വേദാദ്ധ്യാപകനുമായ പാസ്റ്റർ കെ. ആർ.ജോസ് രചിച്ച ക്രിസ്തീയ അടിസ്ഥാനങ്ങൾ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം മണ്ണുത്തി ശാരോൺ ചർച്ചിൽ നടന്നു.
അന്തർദേശിയ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോസഫ് പുസ്തകത്തിന്റെ ആദ്യ പ്രതി ക്രൈസ്തവ സാഹിത്യ അക്കാദമി പ്രസിഡന്റ് ടോണി ഡി. ചെവൂക്കാരന് നൽകി പ്രകാശനം നിർവഹിച്ചു. റീജിയണൽ പ്രസിഡന്റ് പാസ്റ്റർ കെ. ജെ. ഫിലിപ്പ് പുസ്തകം പരിചയപ്പെടുത്തി. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ കെ. വി. ഷാജു അധ്യക്ഷത വഹിച്ചു.
പാസ്റ്റർ തോമസ് ചാക്കോ, പാസ്റ്റർ ബിനു എബ്രഹാം, ടി.എഫ്. ജെയിംസ്, പി. കെ. ജോൺ എന്നിവർ ആശംസകൾ അറിയിച്ചു. ഹാർവെസ്റ്റ് തിയോളജിക്കൽ കോളേജ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ക്രിസ്തീയ അടിസ്ഥാന ഉപദേശങ്ങൾ സമഗ്രമായി പ്രതിപാദിച്ചിരിക്കുന്ന ഈ ഗ്രന്ഥത്തിൽ ക്രിസ്തീയ വേദ ശാസ്ത്രം, അടിസ്ഥാന ഉപദേശങ്ങൾ എന്നിങ്ങനെ രണ്ടു ഭാഗങ്ങളാണ് ഉള്ളത്. വേദ പഠന വിദ്യാർത്ഥികൾക്കും സാധാരണ വിശ്വാസികൾക്കും ഒരു പോലെ ഗ്രഹിക്കാവുന്ന വിധത്തിലാണ് ഈ പുസ്തകത്തിലെ വിഷയങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.
പുസ്തകത്തിന്റെ വില : 300 രൂപ, ആവശ്യമുള്ളവർ 9447183632 ബന്ധപ്പെടുക