സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ചാരിറ്റി വിഭാഗം കൺവീനറായി പാസ്റ്റർ ക്രിസ്റ്റഫർ വർഗീസ് നിയമിതനായി
മുംബൈ: കന്യാകുമാരി മുതൽ മഹാരാഷ്ട്ര വരെ വ്യാപിച്ചുകിടക്കുന്ന സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് (SIAG) സഭയുടെ ചാരിറ്റി വിഭാഗം (Charity Department) കൺവീനറായി പാസ്റ്റർ ക്രിസ്റ്റഫർ വർഗീസിനെ നിയമിച്ചു. 2026 മാർച്ച് 20ന് ചേർന്ന ജനറൽ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ തീരുമാനപ്രകാരമാണ് രണ്ട് വർഷത്തെ കാലാവധിക്കുള്ള ഈ നിയമനം .
കന്യാകുമാരി മുതൽ മഹാരാഷ്ട്ര വരെ എട്ട് ഡിസ്ട്രിക്ട് കൗൺസിലുകളായി പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന നിർണായക ഉത്തരവാദിത്വമാണ് പാസ്റ്റർ ക്രിസ്റ്റഫർ വർഗീസിന് നൽകിയിരിക്കുന്നത്.
2010 മുതൽ കോട്ടയം അസംബ്ലീസ് ഓഫ് ഗോഡ് ടൗൺ ചർച്ച് ശുശ്രൂഷകനായി സേവനം അനുഷ്ഠിച്ചുവരുന്ന പാസ്റ്റർ ക്രിസ്റ്റഫർ വർഗീസ്, വിവിധ ബൈബിൾ കോളേജുകളിൽ അധ്യാപകനായും ശ്രദ്ധേയമായ സേവനം നിർവഹിച്ചുവരുന്നു. ആത്മീയ ശുശ്രൂഷയോടൊപ്പം സഭയുടെയും സമൂഹത്തിന്റെയും ക്ഷേമത്തിനായി വിവിധ മേഖലകളിലെ സജീവ പ്രവർത്തകനാണ് പാസ്റ്റർ ക്രിസ്റ്റഫർ .
പുതിയ ചുമതലയിൽ, SIAG-യുടെ കീഴിലുള്ള സഭകളിലെയും വിശ്വാസി സമൂഹത്തിലെയും നിർധനർക്കും ദുരിതമനുഭവിക്കുന്നവർക്കും ആവശ്യമായ സഹായങ്ങൾ കൂടുതൽ ഫലപ്രദമായി ഏകോപിപ്പിക്കുന്നതിന് അദ്ദേഹം നേതൃത്വം നൽകും. സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് സമൂഹത്തിന് സഹായമോ ജീവകാരുണ്യ പിന്തുണയോ നൽകാൻ ആഗ്രഹിക്കുന്ന വ്യക്തികൾ, സഭകൾ, സംഘടനകൾ എന്നിവർക്ക് പാസ്റ്റർ ക്രിസ്റ്റഫർ വർഗീസുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്.
Advertisement








































































