പിവൈപിഎ തിരുവല്ല സെൻ്ററിന് നവനേതൃത്വം; പ്രസിഡൻ്റായി ഷാരുൺ വർഗീസ്
തിരുവല്ല: സേവനത്തിനായി രക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന ആപ്‌തവാക്യം അന്വർത്ഥമാക്കാൻ നവനേതൃത്വവുമായി തിരുവല്ല സെൻ്റർ പി.വൈ.പി.എ.
ഓതറ സീയോൻ സഭാംഗമായ ഷാരുൺ വർഗീസാണ് പുതിയ പ്രസിഡൻ്റ്.
2026-2029 ടേമിലെ പുതിയ ഭാരവാഹികൾ: ഷാരുൺ വർഗീസ് (പ്രസിഡൻ്റ്), നിത്യേഷ് നെടുമ്പ്രം, സുവി. ജിബിൻ എം. വർഗീസ് (വൈസ് പ്രസിഡൻ്റുമാർ), ടെബിൻ അലക്സ് (സെക്രട്ടറി), അലക്സ് പി. ജോർജ്, അലൻ വർഗീസ് (ജോയിൻ്റ് സെക്രട്ടറിമാർ), സാമുവൽ സാജൻ (ട്രഷറർ), ബെൻ ക്രിസ്റ്റിരാജ് (പബ്ലിസിറ്റി കൺവീനർ), ടോബിൻ ഏബ്രഹാം വർഗീസ് (മേഖല പ്രതിനിധി), പാസ്റ്റർ ജേക്കബ് വി.വി (സ്റ്റേറ്റ് പ്രതിനിധി), ജോയൽ ജേക്കബ്, ജോയൽ സാം, സാം ജോൺ വർഗീസ്, ജെയ്സൺ ജോസ്, എൽബിൻ ചാക്കോ, ഏബൽ എം. ബിജോയി, എബൻ ജോസ് ലാൽ, സിജോ പി.കോശി, ജിതിൻ പി. കുര്യൻ, ഗിഫ്റ്റി എസ്. കേശവൻ, ജന്നാ ജേക്കബ് (കമ്മറ്റി അംഗങ്ങൾ). പാസ്റ്റർമാരായ അജു അലക്സ്, ജിബിൻ പൂവക്കാല എന്നിവർ ഉപദേശക സമിതി അംഗങ്ങളാണ്.
രക്ഷാധികാരിയും സെൻ്റർ പാസ്റ്ററുമായ ബഹുമാന്യ പാസ്റ്റർ ഡോ. കെ.സി. ജോൺ, പാസ്റ്റർ ബിജു ഏബ്രഹാം എന്നിവർ അനുഗ്രഹ പ്രാർത്ഥന നടത്തി. റിട്ടേണിങ്ങ് ഓഫീസർമാരായ പാസ്റ്റർ അജു അലക്സ്, ജോജി ഐപ്പ് മാത്യൂസ് എന്നിവർ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. പാസ്റ്റർ ജിസ്മോൻ കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ ജിബിൻ പൂവക്കാല, ബിബു ജേക്കബ്, വിൽസൺ ജോസഫ്, ജോൺസൻ തോമസ് എന്നിവർ പ്രസംഗിച്ചു.




