എജി പാലോട് സെക്ഷൻ സിഎ യൂത്ത് ക്യാമ്പ് നാളെ ഫെബ്രു. 8 ന്
തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് പാലോട് സെക്ഷൻ ക്രൈസ്റ്റ് അംബാസഡേഴ്സ് (സി.എ) യൂത്ത് ക്യാമ്പ് ഫെബ്രുവരി 8 ശനിയാഴ്ച രാവിലെ 9 മുതൽ പാലോട് പഴയ ബസ് സ്റ്റാൻ്റിനു സമീപമുള്ള സഹ്യാദ്രി ടൂറിസ്റ്റ് ഹോമിൽ നടക്കും. സെക്ഷൻ സി.എ. പ്രസിഡൻ്റ് പാസ്റ്റർ ബോബൻ സാമുവൽ അദ്ധ്യക്ഷതയിൽ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ അരുൺ കുമാർ ആർ.പി. ഉദ്ഘാടനം ചെയ്യും.
"ബാക്ക് ടു മിഷൻ" എന്ന ചിന്താവിഷയത്തിൽ പാസ്റ്റർ പ്രഭ ടി. തങ്കച്ചൻ (മാവേലിക്കര സെക്ഷൻ പ്രസ്ബിറ്റർ), ഡോ.ഷാജി ജോൺസൺ ( ICPF സെക്രട്ടറി) എന്നിവർ ക്ലാസുകൾ നയിക്കും. സെക്ഷൻ സി. എ. ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
വിവരങ്ങൾക്ക്: 9745037509, 9747746391, 9526818213.

