AGIFNA ഫാമിലികോൺഫറൻസ് ടൊറന്റോയിൽ ജൂലൈ 24 മുതൽ

ടൊറന്റോ: AGIFNA - 2025 (അസംബ്ലീസ് ഓഫ് ഗോഡ് നോർത്ത് അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന്റെ) ഫാമിലി കോൺഫറൻസ് ജൂലൈ 24 വ്യാഴം മുതൽ 27 ഞായർ വരെ ടൊറന്റോ പട്ടണത്തിൽ Delta Hotel ( By Marriott at Airport & Conference Centre )- 3 mintues away from Torronto Airport) നടക്കും. ഈ സമ്മേളനത്തിൽ പങ്കെടുക്കാൻ താഴെയുള്ള ലിങ്കിൽ രജിസ്റ്റർ ചെയ്യാം.
Empowered life in Word and Spirit (Mathew 22:29) എന്നതാണ് തീം. ഇംഗ്ലീഷ്, മലയാളം, യൂത്ത്, വ്യുമൺ, കിഡ്സ് എന്നിവർക്കുള്ള സെഷനുകൾ ഒരുക്കിയിട്ടുണ്ട്.
റവ.ടി.ജെ ശാമുവേൽ, റവ. ടോണി, റവ. ഷാജി എം. പോൾ, ഡോ. സണ്ണി പ്രസാദ്, ഡോ. എയ്ഞ്ചൽ സ്റ്റീഫൻ ലിയോ എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും. ഡോ. ടോം ഫിലിപ്പ് തോമസ്, ജസ്റ്റസ് ടാംസ് എന്നിവർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നല്കും.