എ.ഐ മനുഷ്യവംശത്തിന് ഭീഷണി?


എ.ഐ മനുഷ്യവംശത്തിന് ഭീഷണി?
ad
ad
ad

ഡോ. തോംസൺ കെ. മാത്യു

കൃത്രിമബുദ്ധിയുടെ (Ar-tificial Intelligence) അനിയന്ത്രിതമായ വളർച്ച മനുഷ്യ രാശിയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാകാമെന്ന ശക്തമായ മുന്നറിയിപ്പുമായി രംഗത്തുവന്നിരി ക്കുകയാണ് ആഗോളതലത്തിലെ എഐ ഗവേഷകർ. പ്രമുഖ എഐ കമ്പനിയായ 'ആന്ത്രോപിക്' (An-thropic)ലെ ഗവേഷകൻ ജേക്കബ് കോക്സ്റ്ററുടെ രാജിയും തുടർന്നു ണ്ടായ വെളിപ്പെടുത്തലുകളുമാണ് വിഷയത്തിൽ ആഗോളതലത്തിൽ വീണ്ടും വലിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുന്നത്.

"ഈ ദശാബ്ദത്തിനുള്ളിൽ തന്നെ മനുഷ്യവർഗത്തെ മുഴുവൻ എഐ ഇല്ലാതാക്കിയേക്കാമെന്ന് ഇത് വികസിപ്പിക്കുന്നവർ തന്നെ വിശ്വസിക്കുന്നു' എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് രാജിക്ക് കാരണമായി ജേക്കബ് കോക്സ്റ്റർ എക്‌സിലൂടെ പങ്കുവെച്ചത്. ഇതിനു പിന്നാലെ, എഐ വഴി മനുഷ്യവംശത്തിന് നാശം സംഭവിക്കാനുള്ള സാധ്യ ത 10 ശതമാനത്തിലധികമാണെന്ന് കമ്പനിയുടെ മറ്റൊരു മുതിർന്ന ഭാ രവാഹിയായ ഏവർ ഹബിംഗറും പ്രസ്ത‌ാവിച്ചു.

മനുഷ്യന്റെ നിയന്ത്രണം നഷ്ടമായാൽ കൃത്രിമബുദ്ധി വരുത്തിവെക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രമുഖ അന്താരാഷ്ട്ര പ്രസിദ്ധീകരണമായ 'കോൺവെർസേഷൻ' ഓസ്ട്രേലി യയിലെ ന്യൂ സൗത്ത് വെയിൽസ് യൂണിവേഴ്‌സിറ്റി എഐ വിഭാഗം മേധാവി ഡോ. ടോബി വാൾഷ് എഴുതിയ ലേഖനം ഈ ഭീതിക്ക് ആക്കം കൂട്ടുന്നു.

എഐ വരുത്തിവെക്കാവുന്ന പ്രധാന 4 ദുരന്തങ്ങൾ:

  • ഒരു പ്രത്യേക ലക്ഷ്യം പൂർ ത്തിയാക്കാൻ സ്വയം തീരുമാന മെടുക്കാൻ ശേഷിയുള്ള എഐ പ്രോഗ്രാമുകൾ, ആ ലക്ഷ്യപ്രാപ് തിക്കായി അതിലും പ്രധാനപ്പെട്ട മറ്റു പലതിനെയും നശിപ്പിച്ചേക്കാം.
  • കോവിഡിനേക്കാൾ മാരകമായ രോഗാണുക്കളെ സൃഷ്ടിക്കാനും അവ ഉപയോഗിച്ച് അപകടകരമായ ജൈവായുധങ്ങൾ നിർമ്മിക്കാനും എഐ ദുരുപയോഗം ചെയ്യപ്പെട്ടേ ക്കാം.
  • അണുവായുധങ്ങളുടെ നിയ ന്ത്രണം കൈക്കലാക്കുകയോ, ശത്രു രാജ്യങ്ങളെക്കുറിച്ച് തെറ്റായ വിവര ങ്ങൾ നൽകി രാജ്യങ്ങളെ തമ്മിൽ അനാവശ്യയുദ്ധങ്ങളിലേക്ക് തള്ളി വിടുകയോ ചെയ്യാം.
  • ആഗോളതലത്തിൽ കോടിക്കണക്കിന് തൊഴിലുകൾ ഇല്ലാതാക്കുകയും, വ്യാജവിവരങ്ങളിലൂടെ രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കുകയും ചെയ്യാം. കൂ ടാതെ, മനുഷ്യബന്ധങ്ങൾക്ക് പകരം യന്ത്രബന്ധങ്ങൾക്ക് പ്രാധാന്യം വരുന്നത് മാനവികതയെ തന്നെ ഇല്ലാതാക്കും.

എങ്കിലും, സാങ്കേതികവിദ്യയുടെ 'മെയിൻ സ്വിച്ച്' മനുഷ്യന്റെ കൈ കളിൽ തന്നെ ഭദ്രമായിരിക്കുന്നിടത്തോളം കാലം ഇത്തരം വൻ ദുരന്തങ്ങൾ ഒഴിവാക്കാനാകുമെന്ന് ഡോ. ടോബി വാൾഷ് ചൂണ്ടിക്കാണിക്കുന്നു.

സാങ്കേതികതയെ നന്മയ്ക്കായി മാത്രം ഉപയോഗിക്കാനും അതിന്റെ നിയന്ത്രണം മനുഷ്യകരങ്ങളിൽ തന്നെ നിലനിർത്താനും നമുക്ക് ഉണർ ന്നു പ്രാർഥിക്കാം