സി വിയുടെ ജീവിത ചരിത്രം വായനക്കാരിലേക്ക്

സി വിയുടെ ജീവിത ചരിത്രം വായനക്കാരിലേക്ക്
പുസ്ത‌ക വിതരണോദ്ഘാടനം സണ്ണി കൊടുന്തറ, ഏലിയാമ്മ തോമസ് വടക്കേക്കുറ്റിന് നൽകി നിർവ്വഹിക്കുന്നു.
ad
ad
ad

എറണാകുളം: ഗുഡ്‌ന്യൂസ് വാരികയുടെ ചീഫ് എഡിറ്ററായ സി. വി. മാത്യുവിനെ ആദരിച്ച് അദ്ദേഹത്തിന്റെ ജീവിതവും എഴുത്തും അടിസ്ഥാനമാക്കി തയ്യാറാക്കിയ പുസ്‌തകത്തിന്റെ വിതരണോദ്ഘാടനം നടന്നു. എറണാകുളത്ത് നടന്ന ഗുഡ്‌ന്യൂസ് ജില്ലാ കോർഡിനേറ്റർമാരുടെ സമ്മേളനത്തിൽ സണ്ണി കൊടുന്തറ, ഏലിയാമ്മ തോമസ് വടക്കേക്കുറ്റിന് നൽകി ഉത്ഘാടനം നിർവഹിച്ചു. പ്രകാശനം മെയ് 3ന് ആൽപ്പാറ ഐപിസി ഹെബ്രോൻ ചർച്ചിൽ നടന്നിരുന്നു. ഗുഡ്ന്യൂസ് പബ്ലിഷർ ടി.എം. മാത്യു അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ അലക്‌സ് വെട്ടിക്കൽ മുഖ്യാതിഥിയായിരുന്നു. 

മലയാളഭൂമികയിലെ പെന്തെക്കോസ്തിലെ എഴുത്തു തറവാട്ടിലെ തലപ്പൊക്കമുള്ള കാരണവർ എന്ന നിലയിലും സഭാ നേതാക്കളുടെ ഇടയിലെ സൗമ്യമുഖം എന്ന കസവ്വിൽ ചേർത്ത ചമയവും സിവി എന്ന സി വി മാത്യു സാറിന് മാത്രം ലഭ്യമായ ഭാഗ്യാവസ്ഥയാണ്. ഒരളവോളം പെന്തക്കോസ്തിൻ്റെ ചരിത്രത്തോടൊപ്പം നടന്ന വ്യക്തിത്വമാണ് സി.വി. എന്നും പാസ്റ്റർ അലക്സ് വെട്ടിക്കൽ പറഞ്ഞു.

മാധ്യമപ്രവർത്തകരായ സജി മത്തായി കാതേട്ട്, ഷിബു മുള്ളംകാട്ടിൽ എന്നിവ ന്നിവരാണ് സീവി: ജീവിതവും എഴുത്തും എന്ന ജീവചരിത്രം തയ്യാറാക്കിയത്. പുസ്തകം ആവശ്യമുള്ളവർ ഗുഡ്ന്യൂസ് ഓഫീസുമായി ബന്ധപ്പെടുക: 94005 20909, 9447372726

Advertisement