നിർമ്മിതബുദ്ധിയുടെ കാലവും ധർമ്മശാസ്ത്രവും

നിർമ്മിതബുദ്ധിയുടെ കാലവും ധർമ്മശാസ്ത്രവും

നിർമ്മിതബുദ്ധിയുടെ കാലവും ധർമ്മശാസ്ത്രവും

ന്നത്തെ കാലഘട്ടം നവീന മാദ്ധ്യമങ്ങളുടെയും നിർമ്മിതബുദ്ധിയുടേതുമാണ്. അതിന്റെ കൂടെ മനുഷ്യന്റെ പരിമിതികളെ അതിജീവിക്കാനുള്ള പരിശ്രമവും (transhumanism) നാം ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. വാട്ട്സ് ആപ്പുകളിലും ഇൻസ്റ്റഗ്രാ മിലും ഫെയ്സ്ബുക്കിലും യുട്യൂബിലുമൊക്കെ നിറഞ്ഞാടുകയാണ് മനുഷ്യൻ. മനുഷ്യൻ ഒരു യന്ത്രകേന്ദ്രീകൃത ജീവിയായി (cyborg/man-machine) മാറി. ഫോണുകളും കംപ്യൂട്ടറു കളുമെല്ലാം നമ്മുടെ ശരീരത്തോട് ഘടിപ്പിച്ചിരിക്കുന്നു. ഇതൊന്നുമില്ലാതെ മനുഷ്യൻ സ്വത ന്ത്രമായി, സ്വന്തം ബുദ്ധിയും യുക്തിയുമുപയോഗിച്ച് ജീവിച്ച ഒരു കാലമുണ്ടായിരുന്നു. ഇന്ന് നാം നിർമ്മിതബുദ്ധിയുടെ (artificial intelligence) പിടിയിലാണ്, കൂടാതെ നവ്യമാദ്ധ്യ മങ്ങളുടെ സ്വാധീനത്തിലും.

ആധുനികവല്ക്കരണത്തിന്റെ ഭാഗമായി മനുഷ്യൻ ശാസ്ത്ര-സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് "അതിമാനുഷിക' കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നു. ആയുസ് ദൈർഘ്യമാക്കാനുള്ള ശ്രമം, വാർദ്ധക്യത്തെ അതിജീവിക്കാനുള്ള ശ്രമം, ബുദ്ധിവൈഭവം വർദ്ധിപ്പി ക്കാനുള്ള ശ്രമം തുടങ്ങിയവ അവയിൽ ചിലതാണ്. ഇന്ന് നമുക്ക് കണക്കു കൂട്ടാനും വാക്കു കളുടെ സ്പെല്ലിംഗ് പരിശോധിക്കാനും യന്ത്രസഹായം വേണം. ഇന്ന് നമ്മുടെ ബുദ്ധിയെ നമുക്ക് വിശ്വാസമില്ല. 2000+17=2017 എന്നത് കംപ്യൂട്ടർ കണക്കുകൂട്ടി പറഞ്ഞാലേ നമുക്ക് വിശ്വാസം വരൂ. നാം സ്വതന്ത്രബുദ്ധിയുടെ തിരസ്‌കാരത്തിലൂടെ നിർമ്മിതബുദ്ധിയുടെ അടി മയാകുന്നു. ദൈവം നല്കിയ സിദ്ധികളെ മനുഷ്യൻ പരാജയപ്പെടുത്തുന്നു. നാം നിർമ്മിത ബുദ്ധിയിൽ നിക്ഷേപിച്ച അറിവുകളാണ് തിരികെ നല്കുന്നത് എന്ന് നാം മനസ്സിലാക്കുന്നിഎല്ലാമേഖലകളിലും ഇന്ന് നിർമ്മിതബുദ്ധിയുടെ കടന്നുകയറ്റം കാണാം. അതിവേഗം കണക്കുകൾ കൂട്ടാനും തെറ്റുകൾ കണ്ടുപിടിക്കാനുമൊക്കെ അത് നമ്മെ സഹായിക്കുന്നു ണ്ട്. യന്ത്രമനുഷ്യൻ്റെ (Robots) ലോകത്ത് നിർമ്മിതബുദ്ധി സജീവമായിട്ടുണ്ട്. ഡോക്ട റായും പാസ്റ്ററായുമൊക്കെ റോബോട്ടുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. സിനിമാലോകത്ത് സിനി മാതാരങ്ങളുടെ രൂപത്തിനും ഭാവത്തിനും സ്വരത്തിനുമെല്ലാം നിർമ്മിതബുദ്ധിയുടെ സംഭാ വനയുണ്ട്. നമുക്ക് യഥാർത്ഥ വ്യക്തിയാണോ അല്ലയോ എന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം (deep fake) ചിലപ്പോൾ പ്രത്യക്ഷപ്പെടും. ആശുപത്രിയിൽ രോഗനിർണ്ണയവും (diagnosis) രോഗപ്രതിവിധിയും (prescribing medicine) പൂർണ്ണമായും ഇനി നിർമ്മിതബുദ്ധിയുടെ കയ്യിലാകും.

ഫാദർ ആർബി ഗ്രിഗറിയുടെ വീക്ഷണത്തിൽ, മനുഷ്യന്റെ സ്വാഭാവിക ബുദ്ധികൊണ്ട് ചെയ്യുന്നത് യന്ത്രങ്ങളെക്കൊണ്ട് ചെയ്യിക്കാനാവുന്ന സാങ്കേതിക വിദ്യയാണ് നിർമ്മിതബുദ്ധി (മതവും ചിന്തയും (ജനുവരി-ഫെബ്രുവരി) 2022, പേജ്-4). അദ്ദേഹം തുടരുന്നു, മാതാപിതാ ക്കൾ തങ്ങളുടെ മക്കളെ പറഞ്ഞു പഠിപ്പിക്കുന്നതുപോലെ മെഷീനുകൾ പലതരം ഇമേജുക ളിലൂടെ കൃത്യമായ വസ്‌തുതകൾ കണ്ടെത്തുവാനും പ്രതികരിക്കുവാനും യന്ത്രങ്ങളെ പഠി പ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു. മനുഷ്യൻ കാണുകയും കേൾക്കുകയും ചെയ്യുന്നയനുഭവങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങളെടുക്കുമ്പോൾ നിർമ്മിതബുദ്ധിയിൽ അതു നിർമ്മിച്ചയാൾ ഫീഡു ചെയ്‌ത ഡേറ്റകളുടെ അടിസ്ഥാനത്തിലാണ് തീരുമാന ങ്ങളെടുക്കുന്നത്. (മതവും ചിന്തയും (ജനുവരി-ഫെബ്രുവരി) 2022, പേജ്-4). സ്വാതന്ത്ര്യ ത്തോടെ വ്യത്യസ്‌ത തലങ്ങളിൽ തീരുമാനമെടുക്കാൻ കഴിയുന്നതുപോലെ സാഹചര്യങ്ങൾ മുന്നിൽ കണ്ട് യുക്തമായ തീരുമാനങ്ങളെടുക്കാൻ യന്ത്രങ്ങൾക്ക് കഴിയില്ല എന്ന് ഫാദർ ഗ്രിഗറി നിരീക്ഷിക്കുന്നു.

ചാറ്റ്-ജിപിറ്റി (Chat GPT) പോലെയുള്ള പ്രോഗ്രാമുകൾ വിദ്യാഭ്യാസ-ഗവേഷണ മേഖലകളിൽ വളരെ ഉപയോഗിക്കുന്നുണ്ട്. നാം നല്കുന്ന വിഷയങ്ങൾ തിരിച്ചറിഞ്ഞ് ഡേറ്റാ ക്രോഡീകരിച്ചു നല്കാൻ ഈ സംവിധാനത്തിന് കഴിയുന്നു. ചാറ്റ്ബോട്ട് (Chat boat) എന്ന സംവിധാനത്തിലൂടെ പ്രാർത്ഥന, വചനപ്രഘോഷണം എന്നിവ നടത്താൻ കഴിഞ്ഞു. അങ്ങനെ എല്ലാ മേഖലകളിലും നിർമ്മിതബുദ്ധി കടന്നുകയറി. നിർമ്മിതബുദ്ധിയെ രണ്ടായി തിരിച്ചിരിക്കുന്നു. ചെറിയ കാര്യങ്ങൾ മാത്രം ചെയ്യാൻ കഴിയുന്നവയെ (ഉദാ. ചെസ്സ് കളി ക്കുക, ചിത്രങ്ങൾ തിരിച്ചറിയുക) 'Weak AI' എന്നും കൂടുതൽ പ്രാവീണ്യമുള്ള (ഉദാ. പ്രശ്‌നങ്ങൾ പഠിക്കാനും പരിഹരിക്കാനും കഴിവുള്ളവ) നിർമ്മിതബുദ്ധിയെ 'Strong AI' എന്നും വിളിക്കുന്നു.

നിർമ്മിതബുദ്ധി (Artificial Intelligence - AI) എന്ന പദം ആദ്യമായി ഉപയോഗിച്ചത് (1965-ൽ) ജോൺ മക്കാർത്തി (John Maccarthy) എന്ന വ്യക്തിയാണ്. കേരളത്തിലും പരീ ക്ഷണം എന്ന രീതിയിൽ നിർമ്മിതബുദ്ധിയുടെ സഹായത്തോടെ അദ്ധ്യാപകരുടെ സ്ഥാനത്ത് റോബോട്ടുകൾ ക്ലാസ്സുകൾ എടുക്കുന്നുണ്ട്. ചോദ്യങ്ങൾ ഉന്നയിക്കുന്ന കുട്ടികളോട് കോപി ക്കാത്ത അദ്ധ്യാപകരാകും അവർ. എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്നവരും എല്ലാ വിഷയാ ധിത ചോദ്യങ്ങൾക്കും ഉത്തരം നല്‌കുന്നവരും ഈ അദ്ധ്യാപകരുടെ കൂട്ടത്തിലുണ്ട്. വലി യൊരു സാധ്യത നിർമ്മിതബുദ്ധി തുറന്നുകാട്ടുന്നു. എന്നാൽ അതിനെ ദോഷകരമായും ഗുണകരമായും ഉപയോഗിക്കാം. മനുഷ്യരാശിക്ക് ഗുണകരമായ നിലയിൽ നിർമ്മിതബുദ്ധിയെ ഉപയോഗിക്കുക എന്നതാണ് ഏറ്റവും അനിവാര്യം. സാങ്കേതിക വിദ്യയെ ധാർമ്മിക തയ്ക്കു നിരക്കുന്ന നിലയിൽ ഗുണകരമായി ഉപയോഗിച്ചാൽ മനുഷ്യസമൂഹത്തിന് അത് വളരെ പ്രയോജനം ചെയ്യും.

Advertisement