ഐപിസി കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം ഒക്ടോബർ 1 മുതൽ

ഐപിസി കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം ഒക്ടോബർ 1 മുതൽ

ജോമോൻ ജോൺ ചമ്പക്കുളം

ബെഗളൂരു: ഐപിസി കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം ഒക്ടോബർ 1 മുതൽ 3 വരെ ഹൊറമാവ് അഗര സ്റ്റേറ്റ് ഹെഡ് ക്വാർട്ടേഴ്സിൽ നടക്കും. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ എസ് ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്യും. 'വിശ്വസ്ത ഗൃഹവിചാരകന്മാർ' എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റർമാരായ ഷിബു തോമസ് (ഒക്കലഹോമ), പോൾ റ്റി തോമസ് (ഉദയപൂർ), നൂറുദ്ദീൻമുള്ള (ബെളഗാവി), ജോസ് മാത്യു, ഡോ.വർഗീസ് ഫിലിപ്പ് എന്നിവർ പ്രസംഗിക്കും.  

ഐപിസി കർണാടക സ്റ്റേറ്റിലുള്ള മുഴുവൻ ശുശ്രൂഷകന്മാരും ഈ സമ്മേളനത്തിൽ പങ്കെടുക്കും.