ഐപിസി ഛത്തീസ്‌ ഘട്ട് സ്റ്റേറ്റ്   കൺവെൻഷൻ ഒക്ടോബർ 30 മുതൽ

ഐപിസി ഛത്തീസ്‌ ഘട്ട് സ്റ്റേറ്റ്   കൺവെൻഷൻ ഒക്ടോബർ 30 മുതൽ

റായ്‌പ്പൂർ :- ഐപിസി ഛത്തീസ്‌ ഘട്ട് സ്റ്റേറ്റ് 18-ാമത് വാർഷിക കൺവെൻഷൻ ഒക്ടോബർ 30 മുതൽ നവംബർ 2വരെ സ്റ്റേറ്റ് ഹെഡ് ക്വാർട്ടർ റായ്‌പ്പൂർ ടിൽഡാ ഡിസ്ട്രിക്ട് സസാഹോളി ഹെബ്രോൻ നഗറിൽ നടക്കും. സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ ജിജി പോൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.

പാസ്റ്റർമാരായ ഫിലിപ്പ് പി തോമസ് (കേരള ), എബ്രഹാം മാത്യു (കേരള ), എം.ജെ ഡേവിഡ് (കേരള ), സ്റ്റീഫൻ മാത്യു (കേരള ), പി.സി ജോസഫ് (കേരള ), തോമസ് മാമ്മൻ (ഛത്തീസ്‌ ഘട്ട് ) എന്നിവർ പ്രസംഗിക്കും. ഐപിസി ഛത്തീസ്‌ ഘട്ട് സ്റ്റേറ്റ് ക്വയർ സംഗീത ശുശ്രൂഷ നിർവ്വഹിക്കും.

പാസ്റ്റർ ജിജി പി.പോൾ, പാസ്റ്റർ ജോർജ് കുറമൂട്ടിൽ, പാസ്റ്റർ ജോസ് മോൻ സാമൂവേൽ എന്നിവർ ജനറൽ കൺവീനേഴ്സ് ആയി പ്രവർത്തിക്കുന്നു.

Advertisement