പാസ്റ്റർമാരോട്:  ദരിദ്രരെ അവഹേളിക്കരുത്; ധനികരെ പുകഴ്ത്തരുത് 

പാസ്റ്റർമാരോട്:  ദരിദ്രരെ അവഹേളിക്കരുത്; ധനികരെ പുകഴ്ത്തരുത് 

ദരിദ്രരെ അവഹേളിക്കരുത്; ധനികരെ പുകഴ്ത്തരുത് 

രാതിയോ അകൽച്ചയോ ഉണ്ടായാൽ ശുശ്രൂഷകൻ തന്നെ ഭവന സന്ദർശനം നടത്തി പ്രശ്നം പരിഹരിക്കാനുള്ള മര്യാദ കാണിക്കേണം. അത് നിങ്ങളുടെ മാന്യതയ്‌ക്കോ സ്ഥാനത്തിനോ കോട്ടമല്ല, അത് നിങ്ങളെ പ്രത്യേകതയുള്ള ശുശ്രൂഷകനാക്കി മാറ്റുകയാണ് ചെയ്യുന്നത്. വിശ്വാസികളുടെ അനുഭൂതികളും ധാരണകളും അവർക്കു യാഥാർത്ഥ്യം ആണ്. നല്ല അനുഭൂതികളും സന്തുഷ്ടമായ ഓർമകളും അവർക്കു നല്കിക്കൊണ്ടിരിക്കേണം.

ശുശ്രൂഷയെക്കുറിച്ചും സഭയെക്കുറിച്ചും പുതിയ പ്രവർത്തനവിധങ്ങളെക്കുറിച്ചും തെറ്റായ മുൻവിധികൾ വിശ്വാസികൾ രൂപപ്പെടുത്താതെയിരിക്കുവാൻ നിരന്തരം അവരുമായി കാഴ്‌ചപ്പാടുകളും ധാരണകളും ആശയങ്ങളും ദർശനങ്ങളും പങ്കുവെച്ചുകൊണ്ടിരിക്കേണം. നിങ്ങളെ അനുഗമിക്കുവാനും ശ്രദ്ധിക്കാനും കൊള്ളാവുന്നവനെന്നു് അവർക്കും തോന്നണമെങ്കിൽ നിങ്ങളുടെ ദർശനങ്ങളും മൂല്യങ്ങളും ആദർശങ്ങളും ഉന്നതമായിരിക്കണം. നിരന്തരം നിങ്ങളുടെ ആശയങ്ങൾ ലളിതമായ രീതിയിൽ വിശ്വാസികളെ അറിയിച്ചുകൊണ്ടിരിക്കേണം.

സമകാലിക പ്രശ്നങ്ങളെ പരിഹരിക്കുന്നതും നിങ്ങളുടെ സഭയിലെ വിശ്വാസികളുടെ ദൈനംദിന പ്രതിസന്ധികൾക്കുത്തരം നല്കുന്നതുമായ ചിന്തകളും ആശയങ്ങളും മാത്രമേ അവരെ സ്വാധീനിക്കൂ.

നല്ല ധാരണകളും നല്ല ശ്രദ്‌ധയും നല്ല ആശയവിനിമയവും ഉണ്ടെങ്കിൽ വിശ്വാസികളോട് ഏററവും അടുത്തബന്ധം സ്ഥാപിക്കുവാൻ ശുശ്രൂഷകനു കഴിയും. കുടുംബത്തിലെ അമ്മയും മക്കളും പോലുള്ള അടുത്ത ബന്ധം. 'ഒരമ്മ തന്റെ കുഞ്ഞുങ്ങളെ പോറ്റും പോലെ നിങ്ങളുടെ ഇടയിൽ ആർദ്രത ഉള്ളവരായിരുന്നു' 1 തെസ്സ. 2:7,

സഭയിലെ ഓരോ വ്യകതിയും വളരെ പ്രാധാന്യം ഉള്ള ആളാണ് എന്ന് ശുശ്രൂഷകൻ ഗ്രഹിക്കയും, ഓരോ വിശ്വാസിയേയും വിനയത്തോടെ ശുശ്രൂഷിക്കയും വേണം. ദരിദ്രരെ അവഹേളിക്കരുതു. കഴിവു കുറഞ്ഞവരെ അവഗണിക്കരുതു. ധനികരെ പുകഴ്ത്തരുതു. എല്ലാവരെയും ഒരുപോലെ സ്‌നേഹിക്കുക.

ശുശ്രൂഷകൻ വിശ്വാസികൾക്കു വേണ്ടിയാണ് വിശ്വാസികൾ ശുശ്രൂഷകനു വേണ്ടിയല്ല. വിശ്വാസികൾ നമ്മുടെ ശുശ്രൂഷയ്ക്കു തടസ്സങ്ങളല്ല. നമ്മുടെ ശുശ്രുഷയുടെ ലക്ഷ്യം തന്നെ അവരാണ്. വിശ്വാസികൾക്കു വേണ്ടി ചെയ്യുന്ന സേവനങ്ങൾ നമ്മുടെ ഔദാര്യങ്ങളല്ല. അതിനുള്ള അവസരം നമുക്കു ലഭിച്ചത് അവരുടെ ഔദാര്യം കൊണ്ടാണ്.

വിശ്വാസികളുമായി വാദപ്രതിവാദങ്ങളിലോ തർക്കങ്ങളിലോ ഏർപ്പെടരുത്. പ്രസംഗത്തിൽ അവരെ അധിക്ഷേപിക്കയോ പരിഹസിക്കയോ ചെയ്യരുത് . വളരെ രഹസ്യമായി വേണം അവരുടെ തെറ്റുകൾ തിരുത്തേണ്ടതും തർജനം ചെയ്യേണ്ടതും.

'ഞങ്ങൾ നിങ്ങളിൽ ഓരോരുത്തനെ അപ്പൻ മക്കളെ എന്നപോലെ പ്രബോധിപ്പിച്ചും ഉത്സാഹിപ്പിച്ചും സാക്ഷ്യം പറഞ്ഞും പോന്നു എന്നു  ങ്ങൾക്കറിയാമല്ലോ.' 1തെസ്സ. 2:12.

Advertisement