പരിസ്ഥിതി ദുരന്തങ്ങ ളോടുള്ള ക്രിസ്തീയ പ്രതികരണം: ECLAS U.K. ത്രിദിന കോൺഫറൻസ് മണക്കാലയിൽ സമാപിച്ചു.

പരിസ്ഥിതി ദുരന്തങ്ങ ളോടുള്ള ക്രിസ്തീയ പ്രതികരണം: ECLAS U.K. ത്രിദിന കോൺഫറൻസ് മണക്കാലയിൽ സമാപിച്ചു.

മണക്കാല: പരിസ്ഥിതി ദുരന്തങ്ങളോടുള്ള ക്രിസ്തീയ പ്രതികരണം എന്ന വിഷയം ആസ്പദമാക്കി ECLAS  U.K Consultation on Faith & Science - Christian Response to Ecological Disaster ത്രിദിന കോൺഫറൻസ് ഫെയ്ത്ത് തീയോളജിക്കൽ കോളേജിൽ സമാപിച്ചു.

 U.T.C ബാംഗളൂർ - F. T S മണക്കാല എന്നിവയുടെ സംയുക്ത സംഘാടകാഭിമുഖ്യത്തിൽ നടന്ന കോൺഫറൻസ്  ആഗസ്റ്റ് ഏഴിന് ആരംഭിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ എഫ്. ടി.എസ്. പ്രൻസിപ്പാൾ ഡോ. ആനി ജോർജ്, യു.ടി.സി ഡസിഗ്നേറ്റഡ് പ്രിൻസിപ്പാൾ ഡോ.എ. ഇസ്രായേൽ ഡേവിസ്, ഡോ. മുത്ത് രാജ് സ്വാമി ECLAS, ഡോ.ടി.എം. ജോസ് എന്നിവർ സംസാരിച്ചു.ഡോ.എം. സ്റ്റീഫൻ മുഖ്യപ്രഭാഷണം നടത്തി.

തുടർന്നുളള സെഷനുകളിൽ ഡോ.മാത്യു കോശി പുന്നക്കാട്, റവ.വൈ.സുജിൻ രാജ്, ഡോ.രാജീവൻ എം.തോമസ്, റവ.പി.ജി. എബ്രഹാം, ഡോ. അറ്റോള  ലൊങ്കുമർ, റവ.തോമസ് മാത്യു, Dr. Eyingbegni Humtsoe എന്നിവർ വിവിധ വിഷയങ്ങളിൽ ശ്രദ്ധേയമായ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

ദൈവം മനുഷ്യനെ ഭൂമി - (പ്രകൃതി) ഏൽപ്പിച്ചു കൊടുക്കുമ്പോൾ സംരക്ഷിക്കുക - വേല ചെയ്യുക എന്നാണ് നിർദ്ദേശിച്ചത്. ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ക്രിസ്തുവിന്റെ അനുഗാമികൾ എന്ന നിലയിൽ നാം പരിസ്ഥിതിക്ക് ഹാനി വരുത്തുന്ന ഒന്നും ചെയ്യാതിരിക്കുവാനും സംരക്ഷിക്കുവാനും ഹരിത സംസ്കാരം വളർത്തിയെടുക്കാൻ നാം പ്രതിജ്ജാബന്ധരാണന്നും മനുഷ്യരുടെ മാത്രമല്ല പ്രകൃതിയുടെയും മുറിവുകൾ ഉണക്കേണ്ടവരാണ് നാo എന്നും  കോൺഫറൻസ് ഉദ്ബോധിപ്പിച്ചു. പ്രകൃതി സംരക്ഷണത്തിനായി ഗവർൺമെന്റ് - ഗവർൺമെന്റ് ഇതര എജൻസികളുമായി സഹകരിച്ച് സാധ്യമായത് ഒക്കെ ചെയ്യുവാനും മേൽപ്പറഞ്ഞ ആശയങ്ങൾ സഭകൾ വഴി പ്രചരപ്പിക്കാനും കോൺഫറൻസ്  തീരുമാനിച്ചു.

ഡോ. അലസാണ്ടർ എം. ഐസക്, ഡോ.സണ്ണി പാപ്പൻ, ഡോ.മാത്യു സി. വർഗ്ഗീസ്, ഡോ.കെ.എ. ഐപ്പ്, റവ. ഷാലിൽ ലാൽ, ഡോ. മോസസ് ബൂസാ, റവ. ബെനിസൻ മാത്യ, ഡോ.സുശീൽ സി. ചെറിയാൻ, റവ. ബിജു കൃഷ്ണൻ തുടങ്ങിയവർ വിവിധ സെഷനുകളിൽ മോഡറേറ്റർമാരായിരുന്നു.

വയനാട് ദുരന്തത്തെക്കുറിച്ച് സമ്മറി വീഡിയോ പ്രസന്റേഷൻ പാസ്റ്റർ കെ.ജെ.ജോബ്  നിർവ്വഹിക്കുകയും ചർച്ചകളിൽ പങ്കെടുത്ത് സംസാരിക്കുകയും ചെയ്തു. റവ.ഡോ. സാം കോശി, പാസ്റ്റർ ഫെബിൻ ബോസ്, ഡോ.എ. ഇസ്രായേൽ ഡേവിഡ് തുടങ്ങിയവർ പ്രഭാത ധ്യാനങ്ങളിൽ സംസാരിച്ചു.

സിസ്റ്റർ ഏലിയാമ്മ കോശിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച  കൾച്ചറൽ നൈറ്റിന് ഡോ. പ്രസാദ് എബ്രഹാം വളഞ്ഞവട്ടം നേതൃത്വം നൽകി.ശ്രദ്ധേയമായ പ്രോഗ്രാമുകൾക്ക് ഒടുവിൽ ഡോ.ബി. വർഗ്ഗീസിന്റെ പ്രാർത്ഥനയോടെ കൾചറൽ നൈറ്റ് സമാപിച്ചു.

യു.ടി.സി പ്രിൻസിപ്പാൾ ഡോ. ചിൽക്കുരി വസന്തറാവു, എഫ്.റ്റി.എസ് പ്രസിഡണ്ട് ഡോ. അലക്സി ഇ.ജോർജ് തുടങ്ങിയവരും സമാപന സമ്മേളത്തിൽ  സംസാരിച്ചു.ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെ പ്രധാന എപ്പിസ്കോപ്പൽ - നോൺ എപ്പിസ്കോപ്പൽ സെമിനാരികളിൽ നിന്നും പ്രതിനിധികൾ സംബന്ധിച്ചു. കോൺഫറൻസ് കൺവീനർ ഡോ.ടി. എം. ജോസ് ആദിയോടന്തം നേതൃത്വം നൽകി.

വാർത്ത: കെ.ജെ. ജോബ് വയനാട് 

Advertisement