പ്രതിസന്ധികളില്‍ പതറരുത്

പ്രതിസന്ധികളില്‍ പതറരുത്

റ്റി.എം. മാത്യു 

പ്രതിസന്ധികൾ തരണം ചെയ്ത‌താണു ക്രൈസ്തവസഭ ലോകവ്യാപകമായി ഇന്നു കാണുന്നതുപോലെ വളർന്നത്. ഈ വളർച്ചയെ തടയാനും ദൈവസഭയെത്തന്നെ ഉന്മൂലനം ചെയ്യാനും പലരും വിവിധ കാലഘട്ടങ്ങളിൽ പരിശ്രമി ച്ചിട്ടുള്ളതു സഭാചരിത്രത്തിൽ കാണാം. എന്നാൽ, പ്രതിസന്ധികളെ അതിജീവിച്ചു അത്ഭുതകരമായ വളർച്ച കൈവരിക്കാൻ ദൈവം മാർഗങ്ങൾ തുറന്നു. പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെ തടയാൻ ആർക്കും കഴിയാത്തതിനാൽ സഭാവളർച്ചയും തടയാൻ കഴിഞ്ഞില്ല. വളരെ ക്രൂരമായ മതപീഡകൾക്കുപോലും ക്രൈസ്തവ സഭയുടെ ചൈതന്യം കെടുത്തിയില്ല. രക്തസാക്ഷികളുടെ രക്തം സഭയുടെ വളർച്ചക്കു വളമായി. പീഡനങ്ങൾക്കിടയിലും ക്രൈസ്ത വരുടെ സഹനവും വിശ്വാസധീരതയും അനേകരെ വിശ്വാസത്തിലേക്കു നയിച്ചതായി സഭാചരിത്ര രേഖകൾ പറയുന്നു. തടവറകളിൽ പോലും സുവിശേഷം പ്രഘോഷിക്കപ്പെട്ടു.

പ്രതിസന്ധികളും പീഡകളും പുതിയ തലമുറയ്ക്കു അജ്ഞാതമായിരിക്കാം. അതുകൊണ്ടാണു ചെറിയ ബുദ്ധിമുട്ടുകൾ പോലും അഭിമുഖീകരിക്കുമ്പോൾ പലരും പതറിപ്പോകുന്നതും ലോകപ്രകാരമുള്ള രക്ഷാമാർഗങ്ങളെ തേടാൻ ബദ്ധപ്പെടുന്നതും. നാം കഷ്ട ത സഹിക്കേണ്ടതാണെങ്കിൽ ദൈവം അതിനു അനുവദിക്കും, അല്ലെങ്കിൽ അതിനുള്ള പോക്കുവഴികൾ ഒരുക്കിക്കൊള്ളും.

പല ജാതിമത വ്യവസ്ഥകളുള്ള ഒരു രാഷ്ട്രത്തിലാണു നാം വസിക്കുന്നത്. എല്ലാ മതവിശ്വാസികൾക്കും അവരവരുടെ വിശ്വാസങ്ങളും ആചാരങ്ങളും പ്രധാനമാണ്. അനാവശ്യമായി ആരെയും മുറിവേല്പ്പിക്കാതെ സുവിശേഷം പറയാൻ നാം അഭ്യസിക്കണം. സത്യസുവിശേഷം പറയുന്നതുകൊണ്ടു ചില ഹൃദയങ്ങൾക്കു മുറിവേല്ക്കും. എന്നാൽ, അത് അവരെ സുവിശേഷസത്യങ്ങളിലേക്കു നയിക്കും. എന്നാൽ, അകാരണമായി മറ്റു മതവിശ്വാസികളെ വാക്കുകളാൽ ക്ഷതമേല്പിക്കുന്നതു തെറ്റാണ്. ഇതര മതസ്ഥരെ ബഹുമാനിക്കുന്ന സ്വഭാവമാണു ക്രൈസ്‌തവസഭയുടേത്. അതു നന്നായി അറിയുന്നവരാണു പെന്തെക്കോസ്തുകാർ. അതുകൊ ണ്ട് ആരെയും മുറിവേല്‌പിക്കാൻ നാം ശ്രമിക്കാറുമില്ല. മറിച്ച്, ആരെങ്കിലും ചെയ്താൽ സഭാനേതൃത്വം അങ്ങനെയുള്ളവരെ നിയന്ത്രിക്കേണ്ടതാണ്.

ഭാരതത്തിൽ സുവിശേഷം നിമിത്തം വിവിധ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സഹോദരങ്ങൾക്കായി നമുക്കു പ്രാർഥിക്കാം. പ്രതിസന്ധികളിൽ പതറരുത്. അവ തരണം ചെയ്യുന്നതിനാവശ്യമായ കൃപയും കരുത്തും ദൈവം എല്ലാവർക്കും നൽകും!

Advertisement

Advertisement