ഓസ്ട്രേലിയൻ പെന്തെക്കോസ്തൽ കോൺഫറൻസിന് അനുഗ്രഹ സമാപ്തി

ഓസ്ട്രേലിയൻ പെന്തെക്കോസ്തൽ കോൺഫറൻസിന് അനുഗ്രഹ സമാപ്തി

വാർത്ത: ഫിന്നി കുര്യൻ ഓസ്ട്രേലിയ

അടുത്ത വർഷത്തെ കോൺഫറൻസ് 2026 ഏപ്രിൽ 10 മുതൽ 12 വരെ

ടൗൺസ്-വിൽ : ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തെക്കോസ്തൽ കോൺഫറൻസിൻ്റെ 14- മത് സമ്മേളനം ഞാറാഴ്ച്ച നടന്ന സംയുക്ത ആരാധനയോടെ അനുഗ്രഹപൂർണ്ണമായി സമാപിച്ചു.

വെള്ളിയാഴ്ച വൈകിട്ട് ഐപിസി ഓസ്ട്രേലിയ റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ വർഗീസ് ഉണ്ണുണ്ണി  ഉത്ഘാടനം ചെയ്തു. റീജിയൻ സെക്രട്ടറി പാസ്റ്റർ ഏലിയാസ് ജോൺ അദ്ധ്യക്ഷത വഹിച്ചു.

പാസ്റ്റർ തോമസ് ജോർജ്, ( ഐപിസി ജനറൽ ജോയ്ൻ്റ് സെക്രട്ടറി), പാസ്റ്റർ ഫെയ്ത് ബ്ലസൻ ( പള്ളിപ്പാട് ) എന്നിവർ മുഖ്യ സന്ദേശങ്ങൾ നൽകി. പാസ്റ്റർ സജിമോൻ സഖറിയ, പാസ്റ്റർ എബ്രഹാം ജോർജ്, പാസ്റ്റർ സജി ജോൺ എന്നിവർ അദ്ധ്യക്ഷത വഹിച്ചു. ഞാറാഴ്ച്ച നടന്ന സംയുക്ത ആരാധനയിൽ പാസ്റ്റർ വർഗീസ് ഉണ്ണുണ്ണി കർത്യമേശയ്ക്ക് നേതൃത്വം നൽകി. ഐപിസി ഓസ്ട്രേലിയൻ ക്വയർ സംഗീത ശിശ്രൂഷകൾ നിർവഹിച്ചു.

ശനിയാഴ്ച്ച നടന്ന ലേഡീസ് സെമിനാറിൽ സിസ്റ്റർ ഗ്ലാഡിസ് സെ്റ്റെയിൻസ് മുഖ്യപ്രഭാഷണം നടത്തി. പിവൈപിഎ മീറ്റിംഗിൽ പാസ്റ്റർ ഫെയ്ത് ബ്ലസൻ മുഖ്യ സന്ദേശം നല്കി. പാസ്റ്റർ റെജി സാമുവേൽ, പാസ്റ്റർ ഫ്രഡി ജോൺസൻ എന്നിവർ അദ്ധ്യക്ഷത വഹിച്ചു.

 അടുത്ത വർഷത്തെ കോൺഫറൻസ് 2026 ഏപ്രിൽ 10 മുതൽ 12 വരെ വാഗ വാഗയിൽ  നടക്കുമെന്ന് ഭാരവാഹികൾ ഗുഡ്ന്യൂസിനോട് പറഞ്ഞു.