വിദ്യാർത്ഥികളുടെ റിട്രീറ്റ് ഓഗസ്റ്റ് 29ന്; ഉമ്മുൽ ഖുവൈനിൽ
ഉമ്മുൽ ഖുവൈൻ: അസംബ്ലീസ് ഓഫ് ഗോഡ് സെൻട്രൽ ഡിസ്ട്രിക്റ്റ് ഓഫ് SIAG, UAE സെക്ഷൻ സൺഡേ സ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ "സ്റ്റുഡന്റ്സ് റിട്രീറ്റ് 2026" ഓഗസ്റ്റ് 29-ന് ശനിയാഴ്ച ഉമ്മുൽ ഖുവൈനിലെ മിഡിൽ ഈസ്റ്റ് ക്രിസ്ത്യൻ AG ചർച്ചിൽ വച്ച് നടക്കും.
"Grow · Connect · Commit" എന്ന പ്രമേയത്തിൽ ക്രമീകരിക്കുന്ന റിട്രീറ്റ് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെയാണ്. 11 വയസ്സിനു താഴെയുള്ള കുട്ടികൾക്കായി കിഡ്സ് സെഷനും 12 വയസ്സിനു മുകളിലുള്ളവർക്കായി യൂത്ത് സെഷനും പ്രത്യേകമായി ക്രമീകരിച്ചിട്ടുണ്ട്.
ഇമ്മാനുവേൽ AG ദുബായ് പാസ്റ്റർ ഡോ. റീജു തരകൻ, ആപ്പിൾ ഇന്റർനാഷണൽ സ്കൂൾ ദുബൈ കൗൺസിലർ ബ്ര. ക്രിസ്റ്റി ചെറിയാൻ, ICPF സ്റ്റാഫ് വർക്കർ നെൽസൺ മാത്യു എന്നിവർ റിസോഴ്സ് പേഴ്സൺമാരായി പങ്കെടുക്കും.
"Be transformed. Be equipped. Be a difference" എന്ന സന്ദേശത്തോടെ ക്രമീകരിക്കുന്ന ഈ പരിപാടിയിൽ കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ബിജു കോശി ജോൺ (+971 50 679 4937), സാബു (+971 55 104 8033).
Advertisement
























































































