ബഹ്‌റൈൻ ഏജി ഫോർമർ മെംബേഴ്സ് സംഗമം തിരുവല്ലായിൽ ഫെബ്രു.11ന്

ബഹ്‌റൈൻ ഏജി ഫോർമർ മെംബേഴ്സ് സംഗമം തിരുവല്ലായിൽ ഫെബ്രു.11ന്

ബഹ്‌റൈൻ: ബഹ്‌റൈൻ ഏ ജി ഫോർമർ മെംബേഴ്സിന്റെ സംഗമം തിരുവല്ലായിൽ ഫെബ്രു.11ന് ചൊവ്വാഴ്ച്ച രാവിലെ 10ന് തിരുവല്ല കുറ്റപ്പുഴ ബഥേൽ അസംബ്ലിസ്‌ ഓഫ്‌ ഗോഡ്‌ ചർച്ചിൽ (മാടമുക്ക്‌) നടക്കും. ബഹ്‌റൈൻ ഏജി സീനിയർ പാസ്റ്റർ റവ.പി.എം ജോയി ഉദ്ഘാടനം ചെയ്യും. സൗത്ത്‌ ഇന്ത്യാ അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ ജനറൽ സെക്രട്ടറി റവ. കെ.ജെ മാത്യു മുഖ്യ പ്രഭാഷണം നടത്തും. അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ തിരുവല്ലാ സെക്ഷൻ പ്രസ്ബൈറ്റർ റവ: കെ എസ്‌ സാമുവൽ ആശംസ സന്ദേശം നൽകും. 

ബഹ്‌റൈനിലെ പ്രവാസജീവിതം മതിയാക്കിയവരും അവധിക്ക് നാട്ടിൽ ഉള്ളവരുമായ ഏ ജി ചർച്ച് അംഗങ്ങൾക്ക് പങ്കെടുക്കും.

വിവരങ്ങൾക്ക്‌: ജയ്സൺ കൂടാംപള്ളത്ത് - 85 4736 5736), പാസ്റ്റർ തോമസ് ജോസഫ്‌ - 94962 61338, കോരാ മാത്യു (ജിജി) - 79943 68859